- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവേലി തമ്പുരാനും പുലികളിയും തിരുവാതിരയും അരങ്ങിൽ വിസ്മയം തീർത്തു; ഓസ്സീ മലയാളം കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
സിഡ്ണി: ഓസ്സീ മലയാളം കൾച്ചറൽ അസോസിയേഷൻ ( AMCA) സെഡ്രൽ കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷമായ 'പൊന്നോണ കാഴ്ച വയോങ്ങ് 2016 ' സെപ്റ്റംബർ 3 ശനിയാഴ്ച വയോങ്ങ് കൻവാൾ ഹാളിൽ ആഘോഷിച്ചു. രാവിലെ 9 :30 ന് താലപൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു വിശിഷ്ടാഥിതിയും Dobel പാർലിയ മെന്റ്റ് അംഗവുമായ Hon: MP Emma Mc Bride ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു. തുടർന്ന് ബ്ലാക് ടൗൺ മുൻ മേയറും കൗൺസിലറുമായ മലയാളി സൂസായ് ബഞ്ചമിനും സെഡ്രൽ കോസ്റ്റ് മൾട്ടീകൾച്ചറൽ ചേയർപേഴ്‌സണുമായ Edna Wacher ഉം വേദിയിൽ സംസാരിച്ചു.അത്തപൂക്കളവും മാവേലി തമ്പുരാനും പുലികളിയും തിരുവാതിരയും പുരുഷവിഭാഗം ഒപ്പനയും മാർഗ്ഗം കളിയും ചെണ്ടമേളവും ഗ്യഹാതുരത്വം നല്കിയപ്പോൾ ആംകയുടെ സ്‌കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിലെയും സെഡ്രൽ കോസ്റ്റ് മലയാളം സ്‌കൂളിലെയും വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ അക്ഷരാർത്ഥത്തിൽ യുവജനോത്സവവേദിയുടെ പ്രതീതി ഉളവാക്കി' ഒപ്പം ആംകയുടെ വെബ്‌സൈറ്റായ www.myamca.com web
സിഡ്ണി: ഓസ്സീ മലയാളം കൾച്ചറൽ അസോസിയേഷൻ ( AMCA) സെഡ്രൽ കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷമായ 'പൊന്നോണ കാഴ്ച വയോങ്ങ് 2016 ' സെപ്റ്റംബർ 3 ശനിയാഴ്ച വയോങ്ങ് കൻവാൾ ഹാളിൽ ആഘോഷിച്ചു. രാവിലെ 9 :30 ന് താലപൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു വിശിഷ്ടാഥിതിയും Dobel പാർലിയ മെന്റ്റ് അംഗവുമായ Hon: MP Emma Mc Bride ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉത്ഘാടനം ചെയ്തു.
തുടർന്ന് ബ്ലാക് ടൗൺ മുൻ മേയറും കൗൺസിലറുമായ മലയാളി സൂസായ് ബഞ്ചമിനും സെഡ്രൽ കോസ്റ്റ് മൾട്ടീകൾച്ചറൽ ചേയർപേഴ്‌സണുമായ Edna Wacher ഉം വേദിയിൽ സംസാരിച്ചു.
അത്തപൂക്കളവും മാവേലി തമ്പുരാനും പുലികളിയും തിരുവാതിരയും പുരുഷവിഭാഗം ഒപ്പനയും മാർഗ്ഗം കളിയും ചെണ്ടമേളവും ഗ്യഹാതുരത്വം നല്കിയപ്പോൾ ആംകയുടെ സ്‌കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിലെയും സെഡ്രൽ കോസ്റ്റ് മലയാളം സ്‌കൂളിലെയും വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ അക്ഷരാർത്ഥത്തിൽ യുവജനോത്സവവേദിയുടെ പ്രതീതി ഉളവാക്കി' ഒപ്പം ആംകയുടെ വെബ്‌സൈറ്റായ www.myamca.com web Hosting ഉം. ഭരണഘടനയുടെ പ്രകാശനവും. 'നിനവ് ' മലയാളം ലൈബ്രറിയുടെ ഉത്ഘാടനവും നിർവ്വഹിക്കപ്പെട്ടു.
വിഭവ സമർദ്ധമായ ഓണസദ്യയിൽ വിവിധ ഭാഷയിലും സംസ്‌ക്കാരത്തിലുമുള്ള സുഹ്യത്തുക്കൾ ഉൾപ്പെടെ 290 ഓളം പേർ കേരളത്തിന്റ്‌റെ തനത് രുചി ആസ്വദിച്ചതിനൊപ്പം നമ്മുടെ കുടുംബ ബന്ധങ്ങളുടെ ആഴവും ധൃഢതയും മറ്റു ഭാഷക്കാർക്ക് അനുഭവിച്ചറിയാൻ ഒരു വേദി കൂടിയായി മാറി.
അച്ഛൻ അമ്മ ബന്ധുക്കൾ 'സുഹ്യത്തുക്കൾ അതിഥികൾ എന്നിവർക്കൊപ്പം സ്വയം മറന്ന് ആഘോഷിക്കാൻ ഈ ഉത്സവത്തിന് നേതൃത്വം നല്കിയ പ്രസിഡന്റ്റ് മാത്യു ടി ലൂക്കോസ് (നവീൻ ) സെക്രട്ടറി ബാബു അഞ്ചനാടിനും ഒപ്പം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഇനി വരും നാളുകൾ അഭിമാനത്തിന്റ്റെ ദിനങ്ങളാണ് ' കാരണം മദ്ധ്യപൂർവ്വ ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും കുടിയേറിയ മലയാളികളാണ് ഇവിടുത്തെ പുരിഭാഗം. പ്രവാസ ലോക ചരിത്രത്തിലെ ഏറ്റവും വലിയ കലാ സാംസ്കാരിക മാമാങ്കത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നത് ഓരോ വ്യക്തിയുടേയും ആഹ്‌ളാദത്തിലും വാക്കുകളിലും പ്രകടമായിരുന്നു.
ഭൂമിയിൽ ജലത്തിന് മീതേ പൊന്തിനില്ക്കുന്ന എല്ലാ തുരുത്തുകളിലും ജീവിതമാർഗം തേടി മലയാളി എത്തിപെട്ടിട്ടുണ്ട്. അവിടെ എല്ലാം സംഘടനകളും ഉണ്ട്. എന്നാൽ AMCA യുടെ പ്രത്യേകത നമ്മുടെ മാത്യഭാഷയായ മലയാളം കേരളത്തിൽനിന്നു തന്നെ തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ 41 വിദ്ധ്യാർത്ഥികളുമായി ഫാ: ബാബൂ കുര്യൻ പ്രധാന അദ്ധ്യാപകനായി സെഡ്രൽ കോസ്റ്റ് മലയാളം സ്‌കൂളും ' പ്രശസ്ത കലാകാരി വ്യന്ദാ രവിയുടെ നേത്യത്തത്തിൽ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് സ്‌കൂളും പ്രവർത്തിക്കുമ്പോൾ ആയിരത്തി ഒരു നൂറിൽ പരം മലയാള പുസ്തകങ്ങളുമായി 'നിനവ്; എന്ന ഗ്രന്ഥശാല ആംകയുടെ സംസ്‌കാരത്തിന്റ്റെ കൈയൊപ്പായി മാറുന്നു. 5 മണിയോടെ അവസാനിച്ച ഈ ഓണാഘോഷം Central Cost super Cancil ന്റ്റെ പൂർണ പിൻതുണയോടെയായിരുന്നു.