- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ഫസ്ററ്ലുക്ക് പുറത്തുവിട്ടു; 1800കളിൽ ജീവിച്ചിരുന്ന നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മകൻ രാം ചരൺ തേജ
രാഷ്ട്രീയം മടുത്ത ചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രമായ 'സേ റാ നരസിംഹ റെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിരഞ്ജീവിയുടെ അറുപത്തിരണ്ടാം ജന്മദിനമായ ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഗോയും മോഷൻ പോസ്റ്ററും പുറത്ത് വിട്ടത്. സംവിധായകനായ എസ്.എസ് രാജമൗലിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്. 1800 കളിൽ ജീവിച്ചിരുന്ന നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദ്ര റെഡ്ഡിയാണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാം ചരൺ തേജയാണ്. 150 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കും. തെന്നിന്ത്യൻ സൂപ്പർ താരമായ നയൻ താരയാണ് നായിക. തെലുങ്ക് സൂപ്പർതാരമായ ജഗപതി ബാബു കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് , തമിഴിലെ നവതരംഗം വിജയ് സേതുപതി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനിലാണ് സിനിമ എത്തുക. ബ്രിട്ടീഷ് അധീനതയിലുള്ള കോട്
രാഷ്ട്രീയം മടുത്ത ചിരഞ്ജീവി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രമായ 'സേ റാ നരസിംഹ റെഡ്ഡി'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ചിരഞ്ജീവിയുടെ അറുപത്തിരണ്ടാം ജന്മദിനമായ ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഗോയും മോഷൻ പോസ്റ്ററും പുറത്ത് വിട്ടത്. സംവിധായകനായ എസ്.എസ് രാജമൗലിയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്.
1800 കളിൽ ജീവിച്ചിരുന്ന നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദ്ര റെഡ്ഡിയാണ്. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാം ചരൺ തേജയാണ്. 150 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കും. തെന്നിന്ത്യൻ സൂപ്പർ താരമായ നയൻ താരയാണ് നായിക. തെലുങ്ക് സൂപ്പർതാരമായ ജഗപതി ബാബു കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് , തമിഴിലെ നവതരംഗം വിജയ് സേതുപതി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.
ഇന്ത്യയിലെ ആദ്യ സ്വാതന്ത്യസമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനിലാണ് സിനിമ എത്തുക. ബ്രിട്ടീഷ് അധീനതയിലുള്ള കോട്ട തന്റെ സേനയ്‌ക്കൊപ്പം പടവെട്ടി തിരിച്ചുപിടിച്ച സമരനായകനാണ് നരസിംഹറെഡ്ഡി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ റായലസീമ മേഖലയിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പോരാടിയ ഉയ്യൽവാഡ നരസിംഹ റെഡ്ഡിയുടെ ജീവചരിത്ര കഥ യാണ് സിനിമ പറയുക. തെലുങ്കിന്റെ പ്രാദേശിക വികാരം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിത കഥ
10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിരംജീവി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. രാഷ്ട്രീയത്തിലെ പരാജയപ്പെട്ട പരീക്ഷണത്തിനു ശേഷമാണ് ചിരുവിന്റെ തിരിച്ചു വരവ്. പ്രജാരാജ്യം എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചെങ്കിലും അദ്ദേഹത്തിന് അതിന് ഏറെ ജനപിന്തുണ നേടാനായില്ല. കോൺഗ്രസിൽ പിന്നീട് ലയിച്ചെങ്കിലും ആന്്ധ്രയിലെ രാഷ്ട്രീയത്തിൽ ചിരഞ്ജീവിയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെട്ടു. ഖെയ്ദി നമ്പർ വൺ എന്ന സിനിമയിലാണ് ചിരഞ്ജീവി അവസാനം അഭിനയിച്ചത്. ഈ ചിത്രം ചിരുവിന്റെ 150ാമത് സിനിമ കൂടിയായിരുന്നു. ഖൈയ്ദിക്ക് ശേഷം രാംചരൺ തേജ നിർമ്മാതാവാകുന്ന സിനിമ കൂടിയാണ് സേയ് റാ നരസിംഹറെഡ്ഡി. ചിത്രത്തിന്റെ പ്രചരണത്തിനായി ചിരു 151 എ്ന്ന പേരിൽ ഹാഷ് ടാഗും രൂപീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസർ കാണാം