ദുബൈ: നാടിനോ സമൂഹത്തിനോ സമുദായത്തിനോ ഒരു പ്രതിബന്ധതയുമില്ലാത്ത ഒരു തലമുറ വളർന്നു വരുന്നത് നമ്മുടെ നാടിന്റെ ഭാവി അപകടത്തിലാണ് എന്നതിന്റെ സൂചനയാണെന്നും അത് മറികടക്കാൻ സമൂഹത്തിനോട് പ്രതിബന്ധത ഉള്ള തലമുറ വളർന്നു വരണം. അതിനു യുവ തലമുറ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം മാതൃകയാക്കണം എന്ന് ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി അഭിപ്രായപെട്ടു. സ്‌നേഹം കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും വ്യത്യസ്തനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങൾക്കും ചിന്തകൾക്കും പ്രശസ്തി വർദ്ധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റി-2016 ൽ തന്റെ സഹപാഠിയോടോത്തുള്ള കാലത്തെ ഓർമ്മകൾ പങ്കു വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് റാഷിദ് ഹോസ്പ്പിറ്റൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ആദ്യക്ഷത വഹിച്ചു.

ഹോളി ഖുർആൻ മീഡിയ മേധാവി അഹമ്മദ് സായിദ്, എ.പി ഷംസുദ്ദീൻ ബിൻ മോഹിയുദ്ദീൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ: പി.എ ഇബ്രാഹിം ഹാജി, ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ, പാറപ്പുറത്ത് മൊയ്തീൻ ഹാജി, അഷ്റഫ് താമരശ്ശേരി, സംസ്ഥാന കെ.എം.സി.സി നേതാക്കളായ അഡ്വ:സാജിദ് അബൂബക്കർ, എ.സി ഇസ്മായിൽ, മുസ്തഫ തിരൂർ, ആർ.ശുക്കൂർ എന്നിവർ സംബന്ധിച്ചു.

ലോക സമാധാനത്തിനായി എല്ലാവരും ഒരുമിച്ചുനിൽക്കണം: പ്രൊഫ: സജ്ജാദ് ഇബ്രാഹിം
ലോക രാജ്യങ്ങളിൽ ഉണ്ടയികൊണ്ടിരികുന്ന പ്രശ്‌നങ്ങൾ ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ലെന്നും സമൂഹത്തിലാകമാനം സമധാനം സാധ്യമാകാൻ എല്ലാ ജന വിഭാഗവും മുന്നോട്ടുവരണമെന്നും അങ്ങനെവന്നാൽ നമ്മുടെ രാജ്യത്തിലെ പ്രതിസന്ധിയും പ്രയാസവും പരിഹാരമുണ്ടാകും.

ലോകത്ത് നടക്കുന്ന എല്ലാ വിപ്ലവത്തിനും പിന്നിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും, മതം രഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്ന ആധുനിക കാലഘട്ടത്തിലാണ് ശിഹാബ് തങ്ങളെ പോലെയുള്ളവരുടെ വീക്ഷണങ്ങളും പ്രവർത്തനങ്ങൾക്കും പ്രാധാന്യമർഹിക്കുന്നത്. ലോകരാജ്യങ്ങളിൽ ഇന്നുണ്ടയികൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ മാറാൻ ലോക രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഉമറിന്റെ ഭരണം മാതൃകയാക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സെയൻസ് മേധാവി ഡോ:സജ്ജാദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.

സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്റെ ആദ്യ സെഷനായ അക്കാദമിക് സെഷനിൽ 'സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകൻ'' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂർ റഹ്മാൻ, ജില്ലാ കെ.എം.സി.സി നേതാക്കളായ മുസ്തഫ വേങ്ങര, ഇ.ആർ അലി മാസ്റ്റർ, കെ.പി.എ സലാം എന്നിവർ സംബന്ധിച്ചു.

സയ്യിദ് ശിഹാബ് ഔട്ട് സ്റ്റാന്റിങ് പേഴ്‌സണാലിറ്റ-2016 അവാർഡ്ന് അർഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷാജി ഐക്കര (ഈഫെൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്), എക്‌സലന്റ് സി.എസ്.ആർ ആക്റ്റിവിററ്റീസ് അവാർഡ് -2016 ( അൽ മുര്ഷിദി ഗ്രൂപ്പ്) എന്നിവരകുള്ള അവാർഡ് ഹോളി ഖുർആൻ മീഡിയ മേധാവി അഹമ്മദ് സായിദ് നൽകി. സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമിറ്റിന്റെ രണ്ടാം സെഷനോട് അനുബന്ധിച്ചുകൊണ്ട് ജില്ലാ കെ.എം.സി.സി മീഡിയ വിഭാഗം 'സയ്യിദ് ശിഹാബ് ഒരു സമകാലിക വായന' എന്ന വിഷത്തിൽ ജില്ലയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രബന്ധ മത്സരത്തിൽ വിജയികളായ മുഹമ്മദ് ഹനീഫ് തളിക്കുളം, നസീർ ഗസ്സാലി, സക്കീർ പാലത്തിങ്ങൽ എന്നിവർകുള്ള സമ്മാനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നൽകി.

ജില്ലാ കെ.എം.സി.സി നേതാക്കളായ നിഹ്മതുള്ള മങ്കട, വി.കെ റഷീദ് താനൂർ അബൂബക്കർ ബി.പി അങ്ങാടി,സിദ്ദീഖ് കാലൊടി,ഒ.ടി സലാം, കെ.എം ജമാൽ, ഹംസു കാവണ്ണയിൽ,ജലീൽ കൊണ്ടോട്ടി എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി. സയ്യിദ് ഹാമിദ് കൊയമ്മ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ജില്ലാ കെ.എം.സി.സി ജന:സെക്രട്ടറി പി.വി നാസർ സ്വാഗതവും സെക്രട്ടറി കരീം കാലടി നന്ദിയും പറഞ്ഞു. .