- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് രോഹനും അസ്ഹറുദ്ദീനും; മുന്നിൽ നിന്നും പട നയിച്ച് സഞ്ജു; അർധ സെഞ്ചുറിയുമായി പിന്തുണച്ച് സച്ചിനും; സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം

ന്യൂഡൽഹി: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റിൽ മധ്യപ്രദേശ് ഉയർത്തിയ വൻ വിജയലക്ഷ്യം മറികടന്ന് കേരളം. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് തുണായയത് ക്യാപ്റ്റൻ സഞ്ജു സാംസൺ (56), സച്ചിൻ ബേബി (51) എന്നിവരുടെ ഇന്നിങ്സുകളാണ്. ഇരുവരും പുറത്താവാതിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 18 ഓവറിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ പ്രീമിയർ ലീഗിലെ സൂപ്പർ താരോദയങ്ങളായ ആവേശ് ഖാൻ, വെങ്കിടേഷ് അയ്യർ തുടങ്ങിയവർ അണിനിരന്ന മധ്യപ്രദേശിനെ എട്ടു വിക്കറ്റിനാണ് കേരളം കീഴടക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 171 റൺസ്. കേരളം 12 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.
ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (29), മുഹമ്മദ് അസറുദ്ദീൻ (21) എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണർമാർ മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ഇരുവരും 58 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ നാല് റൺസിനിടെ രണ്ട് പേരേയും കേരളത്തിന് നഷ്ടമായി. എന്നാൽ സഞ്ജു - സച്ചിൻ സഖ്യം കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 110 റൺസ് കൂട്ടിച്ചേർത്തു. കുമാർ സിങ്, മിഹിർ ഹിർവാണി എന്നിവർ ഓരോ വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് അർധസെഞ്ചുറി നേടിയ രജത് പാട്ടീദാറിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 49 പന്തുകൾ നേരിട്ട രജത്, ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 77 റൺസെടുത്തു. കുൽദീപ് ഗേഹി (21 പന്തിൽ 31), ക്യാപ്റ്റൻ പാർത് സഹാനി (25 പന്തിൽ 32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
പവർപ്ലേയിൽ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ തുടക്കം മുതലാക്കാൻ കേരള ബൗളർമാർക്ക് സാധിച്ചില്ല. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യർ (1), ഗേഹി എന്നിവരെയാണ് അവർക്ക് തുടക്കത്തിൽ നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം രജത് പടിദാറിന്റെ ഇന്നിങ്സ് മധ്യപ്രദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. സരൻ ജെയ്ൻ (11), രാകേഷ് ഠാക്കൂർ (പുറത്താവാതെ 13) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകൾ.
കേരളത്തിനായി എം.എസ്. അഖിൽ നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. എസ്. മിഥുൻ നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. മനു കൃഷ്ണൻ, ജലജ് സക്‌സേന എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
ജയത്തോടെ കേരളത്തിന് ഗ്രൂപ്പ് ഡിയിൽനിന്ന് അഞ്ച് കളികളിൽ 12 പോയിന്റായി. 16 പോയിന്റുമായി ഗുജറാത്താണ് മുന്നിൽ. അവർ നേരെ ക്വാർട്ടറിൽ കടന്നു. മധ്യപ്രദേശിനും 12 പോയിന്റുണ്ട്.


