മനാമ: ബഹ്‌റിനിലെ സീറോ മലബാർ സൊസൈറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളം പള്ളിക്കൂടം ആരംഭിച്ചു. ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കവിയുമായ പ്രഫ. ശ്രീലകം വേണുഗോപാൽ നിർവഹിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സിംസ് പ്രസിഡന്റ് ഫ്രാൻസീസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ്, മലയാളം പള്ളിക്കൂടം കോർഡിനേറ്റർ ബിജി അഭീഷ്, റോജി ജോസഫ്, പി പി ചാക്കുണ്ണി, ജോസ് ചാലിശേരി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സിംസ് അംഗങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സിംസ് പ്രവിലേജ് കാർഡിന്റെ വിതരണവും സിംസ് ഓണം മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർക്ലബ് മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്തു. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7.30 മുതൽ നടക്കുന്ന മലയാളം പള്ളിക്കൂടം ക്ലാസിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിജു കല്ലറ ജോസ്- 38386345 എന്ന നമ്പരിൽ വിളിക്കുക.