സീറോ മലബാർ സൊസൈറ്റി (സിംസ്) ബഹറിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ഉൽഘാടനവും, കുടുംബസംഗമവും ഒക്ടോബർ രണ്ടിന് വൈകുന്നേരം എട്ടു മുതൽ സിംസ് ആസ്ഥാനത്തുവച്ച് നടക്കും.

പ്രശസ്ത മലയാളം സാഹിത്യകാരനും, കവിയുമായ പ്രൊഫ. ശ്രീലകം വേണു ഗോപാൽ മലയാളം പള്ളിക്കൂടത്തിന്റെ ഉൽഘാടനം നിർവ്വഹിക്കുമെന്ന് സിംസ് പ്രസിഡന്റ്  ഫ്രാൻസീസ് കൈതാരത്ത് അറിയിച്ചു. അംഗങ്ങളുടെ വിഹാഹ ജന്മദിന ആഘോഷങ്ങളും സിംസ് അംഗങ്ങൾക്കായി നൽകുന്ന സിംസ് പ്രിവിലേജ് കാർഡിന്റ് വിതരണവും സിംസ് പ്രസംഗവേദിയുടെ  പ്രഖ്യാപനവും  നടക്കും.   പ്രോഗ്രാമിലേക്ക് എല്ലാ  സിംസ് കുടുംബാംഗങ്ങളും എത്തിച്ചേരണമെന്ന് സെക്രട്ടറി വിജു കല്ലറ ജോസ് അറിയിച്ചു.