കാരുണ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നല്കി വരുന്ന വ്യക്തികൾക്കും സംഘടനകൾക്കുമായി സീറോ മലബാർ സൊസൈറ്റി എല്ലാ വർഷവും നല്കി വരാറുള്ള 'സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡിന് ഈ വർഷം ബഹ്‌റൈൻ രാജ കുടുംബാംഗവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ലെഫ്റ്റനന്റ്‌റ് ജനറൽ (റിട്ടെ)ഷെയ്ഖ് ദുഐജ് ഖലീഫ ബിൻ ദുഐജ് അൽ ഖലീഫയെ തിരഞ്ഞെടുത്തു.

കഴിഞ്ഞ 25 വർഷമായി ശാരിരികവും മാനസികവുമായ അവശതകൾ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത് എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

മാർച്ച് 6 ന് വൈകിട്ട് ന്യൂ മില്ലേനിയം സ്‌കൂള്ൾ കിങ്ങ്ഡം ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിംസ് സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് ഷെയ്ഖ് ദുഐജ് ഖലീഫ ബിൻ ദുഐജ് അൽ ഖലീഫക്ക് സമ്മാനിക്കും.വടക്കൻ അറേബ്യയുടെ അപ്പൊസ്‌തൊലിക് വികാർ ബിഷപ്പ് കാമിലോ ബാലിൻ ചടങ്ങിൽ വിഷിഷ്ടാതിഥി ആയിരിക്കും.

പ്രവാസി സമ്മാൻ ജേതാവ് അഷ്‌റഫ് താമരശേരിയെ ചടങ്ങിൽ ആദരിക്കു. ബഹ്രൈനിലെ സാംസ്‌കാരിക ,സാമൂഹിക സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ സിംസ് പ്രസിഡന്ററ് ഫ്രാൻസിസ് കൈതാരത്ത് ,ജനറൽ സെക്രട്ടറി വിജു കല്ലറ ജോസ് ,വൈസ് പ്രസിടന്റ്‌റ് സാനി പോൾ ,കോർ ഗ്രൂപ്പ് ചെയർമാൻ പി പി ചാക്കുണ്ണി ,പ്രോഗ്രാം കോ ഓർഡിനെറ്റർ ബെന്നി വർഗീസ് എന്നിവരും പങ്കെടുത്തു.