തിരുവനന്തുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് ശൃംഖലയും കാഡ് സെന്ററിന്റെ ഭാഗവുമായ സിനേർജി സ്‌കൂൾ ഓഫ് ബിസിനസ്സ് സ്‌കിൽസ് തങ്ങളുടെ ആദ്യ പരിശീലന കേന്ദ്രം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

വിവിധ തരത്തിലുള്ള പ്രോജക്ട് മാനേജ്മന്റ്, ഓപ്പറേഷണൽ എക്‌സലൻസ്, പീപ്പിൾ സ്‌കിൽസ്, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മികച്ച ഉത്പാദനവും ലാഭവും ലക്ഷ്യമിടുന്ന സംഘടനകൾ എന്നിവർക്ക് വേണ്ടിയുള്ള കോർപ്പറേറ്റ് ട്രെയിനിങ് പ്രോഗ്രാമുകൾ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു.
പൂർണ സജ്ജമായ നൂതനമായ ക്ലാസ് റൂമുകൾ, കംപ്യൂട്ടർ ലാബ്, കൗൺസിലിങ്, പ്ലേസ്‌മെന്റ് ഡെസ്‌ക് എന്നിവയോട് കൂടിയതാണ് തിരുവനന്തപുരത്തെ സിനേർജി കേന്ദ്രം. വാന്റോസ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നതിനാൽ ജനങ്ങൾക്ക് എളുപ്പം സമീപിക്കുന്നതിനും വാഹന പാർക്കിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും സാധിക്കുന്നു.

'സിനേർജി ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സ് സ്‌കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് ശൃംഖലയാണ്. ഇന്ത്യയിലെ അൻപതിലേറെ കേന്ദ്രങ്ങളിലെ സാന്നിധ്യത്തിലൂടെ, പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലോകോത്തര പ്രോജക്ട് മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ പ്രോഗ്രാമായ പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണലിൽ പരിശീലനം പ്രദാനം ചെയ്യുന്ന അമേരിക്കയിലെ പി.എം.ഐ. (പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട്) യുടെ ആഗോളതലത്തിലെ ഏറ്റവും വലിയ ആർ.ഇ.പി (രജിസ്റ്റേഡ് എഡ്യുക്കേഷൻ പ്രൊവൈഡേഴ്‌സ്) കളിൽ ഒന്നായി മാറിയിരിക്കുകയാണ് സിനേർജി,' സിനേർജിയുടെ തിരുവനന്തപുരത്തെ സാന്നിധ്യത്തെ കുറിച്ച് സംസാരിക്കവെ കാഡ് സെന്ററർ ട്രെയിനിങ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്. കരൈയാടി സെൽവൻ അഭിപ്രായപ്പെട്ടു.
അടുത്ത മൂന്ന് വർഷത്തിനകം കേരളത്തിലെ കേന്ദ്രങ്ങളുടെ ശൃംഖല പത്ത് മടങ്ങ് വർദ്ധിപ്പിക്കാനാണ് സിനേർജി കോർപ്പറേറ്റ് ഓഫീസ് ടീം ലക്ഷ്യമിടുന്നതെന്നും സെൽവൻ വ്യക്തമാക്കി.

പി.എംപി പ്രിപ്പറേഷൻ, സി.എ.പി. എം പ്രിപ്പറേഷൻ തുടങ്ങിയ പ്രോജക്ട് മാനേജ്‌മെന്റ് ട്രെയിനിങ് കൂടാതെ പ്രോജക്ട് മാനേജ്‌മെന്റ് എക്‌സ്‌പേർട്ടിൽ ആദ്യമായി സർട്ടിഫിക്കറ്റും സിനേർജി നൽകുന്നു. ഒറാക്കിൾ, മൈക്രോസോഫ്റ്റ്, അസ്ത പവർ പ്രോജക്ട് തുടങ്ങിയവയുടെ പ്രോജക്ട് മാനേജ്‌മെന്റ് സോഫ്റ്റ് വെയറുകളിൽ പരിശീലനവും സിനേർജി പ്രദാനം ചെയ്യുന്നു. സിക്‌സ് സിഗ്മ, 5എസ്, കൈസൻ ആൻഡ് സ്‌ക്രം, തുടങ്ങിയ പ്രൂവൺ മാനേജ്‌മെന്റ് ടെക്‌നിക്കുകളിലും പ്രോഡക്ടിവിറ്റി ആപ്ലിക്കേഷനുകളായ മൈക്രോസോഫ്റ്റ് ഓഫീസ്, ടാലി ഇ.ആർ.പി, റീച്ച് അക്കൗണ്ട് എന്നിവയിലും സിനേർജി പരിശീലനം വാഗ്ദാനം ചെയ്യുന്നു.
പീപ്പിൾ സ്‌കിൽസിലെ മേഖലകളായ ആശയവിനിമയം, ഇന്റർ-പേഴ്‌സണൽ റിലേഷൻ, യോജിച്ച ടീം വർക്ക്, നേതൃപാടവം എന്നിവയിലാണ് സിനേർജി പരിശീലനം നൽകുന്നത്. ഇത്തരത്തിൽ മാനേജ്‌മെന്റ് രംഗത്തെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ സംഘടനകൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവർ ആവശ്യപ്പെടുന്ന എല്ലാ ട്രെയിനിങ്ങുകളും സിനേർജി പ്രദാനം ചെയ്യുന്നു.

'ഏത് വ്യക്തിക്കും സംഘടനകൾക്കും താങ്ങാവുന്നതും പ്രാപ്യമാകുന്നതുമായ ലോകോത്തര നിലവാരമുള്ള മാനേജ്‌മെന്റ് ട്രെയിനിങ്ങാണ് സിനേർജിയിൽ ലഭ്യമാക്കുന്നത്. ലോകത്തിലെ ഈ മേഖലയിലുള്ള ചെറുകിട-ഇടത്തരം സംഘടനകൾക്കും മാനേജ്‌മെന്റ് പ്രൊഫഷണലുകൾക്കും വേണ്ടിയുള്ളതും ഇന്ന് ലഭ്യമല്ലാത്തതുമായ നിരവധി വിഷയങ്ങൾ മാനേജ്‌മെന്റിൽ അവതരിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,' സിനേർജിയുടെ തിരുവനന്തപുരത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കവെ സിനേർജി സ്‌കൂൾ ഓഫ് ബിസിനസ്സ് സ്‌കിൽസ് തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. അളഗർ രാജൻ അഭിപ്രായപ്പെട്ടു.

'പി.എം.ഐ യുടെ പ്രോജക്ട് മാനേജ്‌മെന്റ് പ്രോഗ്രാമുകളിൽ ട്രെയിനിങ്, 25 കോഴ്‌സ് സർട്ടിഫിക്കറ്റുകൾ, പി.എംപി, പ്രിമവേറ, എം.എസ് പ്രോജക്ട് ആൻഡ് കൈസൻ തുടങ്ങി വിവിധ ഓപ്പറേഷണൽ എക്‌സലൻസ് ആൻഡ് പ്രോജക്ട് മാനേജ്‌മെന്റ് വിഭാഗങ്ങളിൽ ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ, മാസ്റ്റർ ഡിപ്ലോമ കോഴ്‌സുകൾ എന്നിവയാണ് സിനേർജി തിരുവനന്തപുരം സെന്റർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ മാസ്റ്റർ ഡിപ്ലോമ ഇൻ ബിസിനസ്സ് ഓട്ടോമേഷൻ, ടാലി ഫോർ ബിസിനസ്സ് ഓണേഴ്‌സ് ആൻഡ് മാനേജേഴ്‌സ് തുടങ്ങിയ സ്‌പെഷ്യൽ ട്രെയിനിങ് പ്രോഗ്രാമുകളും പ്ലേസ്‌മെന്റ് ആൻഡ് എംപ്ലോയബിലിറ്റി സ്‌കിൽ ഡവലപ്‌മെന്റ് ട്രെയിനിങ്ങും ഇവിടെ നൽകും,' സി. അളഗർ രാജൻ കൂട്ടിച്ചേർത്തു.

'വർദ്ധിച്ച് വരുന്ന മത്സരം വ്യക്തമാക്കുന്നത് കമ്പനികൾ ബിസിനസ്സ് രംഗത്തെ വിവിധ മേഖലകളിൽ സ്റ്റാഫുകൾക്ക് പരിശീലനം നൽകുന്നതിലും മികച്ച ബിസിനസ്സിനായി കഴിവുകൾ പരിപോഷിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്. സോഫ്റ്റ് വെയർ പ്രോഡക്ട് കമ്പനികളിലെ പ്രൊഫഷണലുകളുടേയും മറ്റ് പ്രൊഫണൽ മേഖലകളിലെ വിദഗ്ദ്ധരുടേയും സഹായത്തോടെ വളരെ ഘടനാപരമായ പരിശീലനമാണ് ഞങ്ങളുടെ പരിശീലകർക്ക് നൽകുന്നത്. അതാത് മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഞങ്ങളുടെ പരിശീലകർ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനമാണ് പ്രദാനം ചെയ്യുന്നത്. ഞങ്ങളുടെ മാതൃസ്ഥാപനത്തിലൂടെ സാന്നിധ്യമുള്ള ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയും ഇന്ത്യയിലേയും കമ്പനികളാൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റുകളാണ് ഞങ്ങളുടേത്,' അളഗർ രാജൻ പറഞ്ഞു.

സിനേർജി സ്‌കൂൾ ഓഫ് ബിസിനസ്സ് സ്‌കിൽസ്  ഹെഡ് സൗമ്യ ലക്ഷ്മി, സിനേർജി സ്‌കൂൾ ഓഫ് ബിസിനസ്സ് സ്‌കിൽസ് ബിസിനസ്സ് ഡവലപ്‌മെന്റ് നാഷണൽ മാനേജർ ഗണേശ് പ്രഭു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.