- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പോ: രാജ്യത്തെ സൈനിക താവളങ്ങൾക്കു നേരെ രാത്രി മിസൈൽ ആക്രമണമുണ്ടായതായി സിറിയ. സിറിയൻ ദേശീയ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഹമായിലെയും ആലപ്പോയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്ന് ഏജൻസി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഈ മാസം ആദ്യം മിസൈൽ-ബോംബ് വർഷത്തിലൂടെ സിറിയയിലെ രാസായുധ കേന്ദ്രങ്ങൾ അമേരിക്ക തകർത്തിരുന്നു. ഇതിൽ റഷ്യയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ എതിർപ്പ് ഉണ്ടായതോടെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറച്ചുദിവസങ്ങൾക്കു ശേഷം വീണ്ടും മിസൈൽ ആക്രമണം ഉണ്ടായത്. ശത്രുമിസൈലുകൾ രാജ്യത്തെ മിലിട്ടറി കേന്ദ്രങ്ങളെ ആക്രമിച്ചുവെന്ന വിവരമാണ് ഏജൻസി നൽകിയത്. ഏപ്രിൽ 14നായിരുന്നു യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ സഖ്യസേനയുടെ സിറിയൻ ആക്രമണം. അന്നുണ്ടായതിന് സമാനമാണ് ഇന്ന് നടന്നതെന്നാണ് ഇപ്പോൾ സിറിയ ചൂണ്ടിക്കാട്ടുന്നത്. ഹമ, അലപ്പോ മേഖല
ആലപ്പോ: രാജ്യത്തെ സൈനിക താവളങ്ങൾക്കു നേരെ രാത്രി മിസൈൽ ആക്രമണമുണ്ടായതായി സിറിയ. സിറിയൻ ദേശീയ വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഹമായിലെയും ആലപ്പോയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്ന് ഏജൻസി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഈ മാസം ആദ്യം മിസൈൽ-ബോംബ് വർഷത്തിലൂടെ സിറിയയിലെ രാസായുധ കേന്ദ്രങ്ങൾ അമേരിക്ക തകർത്തിരുന്നു. ഇതിൽ റഷ്യയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ എതിർപ്പ് ഉണ്ടായതോടെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുറച്ചുദിവസങ്ങൾക്കു ശേഷം വീണ്ടും മിസൈൽ ആക്രമണം ഉണ്ടായത്.
ശത്രുമിസൈലുകൾ രാജ്യത്തെ മിലിട്ടറി കേന്ദ്രങ്ങളെ ആക്രമിച്ചുവെന്ന വിവരമാണ് ഏജൻസി നൽകിയത്. ഏപ്രിൽ 14നായിരുന്നു യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ സഖ്യസേനയുടെ സിറിയൻ ആക്രമണം. അന്നുണ്ടായതിന് സമാനമാണ് ഇന്ന് നടന്നതെന്നാണ് ഇപ്പോൾ സിറിയ ചൂണ്ടിക്കാട്ടുന്നത്. ഹമ, അലപ്പോ മേഖലകളിലാണ് പുതിയ ആക്രമണം ഉണ്ടായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സന റിപ്പോർട്ട് ചെയ്തിട്ടുള്ളത്.