അർബിൻ: സിറിയയിൽ സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നു, ഇവിടെ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ 250ലധികം പേരാണ് കൊല്ലപ്പെട്ടത്.

സിറിയൻ സേന ഇവിടങ്ങളിൽ ശക്തമായ ആക്രമണമാണ് നടത്തുന്നത്. നിരവധി കുട്ടികളാണ് ദിവസേന ഇവിടങ്ങളിൽ കൊല്ലപ്പെടുന്നത്. ഞായറാഴ്ച മുതൽ തുടരുന്ന ആക്രമണത്തിൽ 57 ഓളം കുട്ടികളാണ് മരിച്ചത്. ഇതിൽ തന്നെ തിങ്കളാഴ്ച മാത്രം 39 കുട്ടികൾ കൊല്ലപ്പെട്ടു.

സിറയൻ വിമതസേനയുടെ കീഴിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേനയുടെ കൂട്ടക്കുരുതി തുടരുന്നതായി യുദ്ധനിരീക്ഷകരായ സിറിയൻ ഒബ്സർവേറ്ററി വ്യക്തമാക്കിയിട്ടുണ്ട്. വിമതരുടെ കീഴിലുള്ള അവസാന ശക്തി കേന്ദ്രമായ ഇവിടം പിടിക്കാൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ സിറിയൻ സൈന്യം ഉടൻ കരയാക്രമണം കൂടി ആരംഭിക്കുമെന്നാണു സൂചന.

നാലു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. 2013 ഈ മേഖലയിൽ സിറിയൻ സേന രാസായുധം പ്രയോഗിച്ചിരുന്നു.മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന് ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.