- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ ഓസ്‌ട്രെലിയൻ രൂപതയുടെ മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു
കാൻബറ: സീറോ മലബാർ ഓസ്‌ട്രെലിയൻ രൂപതയുടെ നേതൃത്വത്തിൽ ഓസ്‌ട്രെലിയയുടെ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു. പെർത്ത്, അഡലൈഡ്, മെൽബോൺ, സിഡ്‌നി, കാൻബറ, ബ്രിസ്ബൻ, ഡാർവിൻ എന്നിവടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്. സീറോ മലബാർ സഭാ മത ബോധന കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് ദാനവേലിൽ ക്ലാസ്സുകൾക്ക് ന
കാൻബറ: സീറോ മലബാർ ഓസ്‌ട്രെലിയൻ രൂപതയുടെ നേതൃത്വത്തിൽ ഓസ്‌ട്രെലിയയുടെ ഏഴു കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച മതാധ്യാപക പരിശീലന പരിപാടി സമാപിച്ചു. പെർത്ത്, അഡലൈഡ്, മെൽബോൺ, സിഡ്‌നി, കാൻബറ, ബ്രിസ്ബൻ, ഡാർവിൻ എന്നിവടങ്ങളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്.
സീറോ മലബാർ സഭാ മത ബോധന കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് ദാനവേലിൽ ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. സഭയുടെ പ്രധാന അജപാലന ദൗത്യമായ മതബോധനത്തെക്കുറിച്ച് വിശ്വാസ പരിശീലകരിൽ ശരിയായ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വിശ്വാസ പരിശീലനം ഓസ്‌ട്രെലിയൻ പശ്ചാത്തലത്തിൽ, കത്തോലിക്കാ സഭയിൽ മതബോധനതിനും മതാധ്യാപകർക്കും ഉള്ള പങ്ക്, രക്ഷയുടെ പാതയിൽ എന്ന മത ബോധന പുസ്തകങ്ങളെ പറ്റിയുള്ള പഠനം , മാതൃക ക്ലാസുകൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
വിവിധ സ്ഥലങ്ങളിൽ നടന്ന പരിശീലന പരിപാടികളിൽ രൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ, ഫാ.വർഗീസ് പാറക്കൽ, ഫാ. ഫ്രെഡി ഇലവത്തിങ്കൽ, ഫാ. തോമസ് ആലുക്കാ, ഫാ. പീറ്റർ കാവുംപുറം, ഫാ. ബിനേഷ് നരിമറ്റം, രൂപത സൺഡേ സ്‌കൂൾ സെക്രട്ടറി മാർട്ടിൻ തിരുനിലം എന്നിവർ നേതൃതം നല്കി. രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവിന്റെ നിർദേശ പ്രകാരം നടത്തിയ പരിശീലപരിപാടിയിൽ 300ലേറെ മതാധ്യാപകർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും രൂപതാ മതബോധന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ, സെക്രട്ടറി മാർട്ടിൻ തിരുനിലം എന്നിവർ നന്ദി അറിയിച്ചു.