- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ ബൈബിൾ കലോത്സവം നവംബറിൽ
ബംഗളൂരു: മാണ്ഡ്യ രൂപത ബംഗളൂരു റീജിയണിന്റെ മതബോധനകേന്ദ്രത്തിന്റെ അഞ്ചാമത് ബൈബിൾ കലോത്സവം നവംബർ 28, 29 തീയതികളിൽ ബാബുസാപാളയ സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും. മാണ്ഡ്യ രൂപതയുടെ കീഴിൽ ബംഗളൂരുവിനെ ഉൾപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗളൂരു റീജിയൺ നടത്തുന്ന പരിപാടിയാണിത്. കലോത്സവത്തിന്റെ പ്രവർത്തനകമ്മിറ്റി ഓഫീസ് ബാബുസാപാളയ ഇടവക വികാര
ബംഗളൂരു: മാണ്ഡ്യ രൂപത ബംഗളൂരു റീജിയണിന്റെ മതബോധനകേന്ദ്രത്തിന്റെ അഞ്ചാമത് ബൈബിൾ കലോത്സവം നവംബർ 28, 29 തീയതികളിൽ ബാബുസാപാളയ സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും. മാണ്ഡ്യ രൂപതയുടെ കീഴിൽ ബംഗളൂരുവിനെ ഉൾപ്പെടുത്തിയതിനു ശേഷം ആദ്യമായി ബംഗളൂരു റീജിയൺ നടത്തുന്ന പരിപാടിയാണിത്.
കലോത്സവത്തിന്റെ പ്രവർത്തനകമ്മിറ്റി ഓഫീസ് ബാബുസാപാളയ ഇടവക വികാരിയും മതബോധനകേന്ദ്രം അസോസിയേറ്റ് ഡയറക്ടറുമായ ഫാ. സജി വർഗീസ് ചൂരപ്പുഴ വിസി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ കൺവീനർ ജോസ്, മതബോധനകേന്ദ്രം സെക്രട്ടറി ഗ്ലിൻസ് ജോസ് എന്നിവരും പങ്കെടുത്തു.
Next Story