ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസിന് (എസ്എംസിസി) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ബോസ് കുര്യൻ (പ്രസിഡന്റ്), മേഴ്‌സി കുര്യക്കോസ് (വൈസ് പ്രസിഡന്റ്, അഡ്‌മിനിസ്‌ട്രേഷൻ), മാത്യു ചാക്കോ (വൈസ് പ്രസിഡന്റ്, ചാപ്റ്റർ ഡവലപ്‌മെന്റ്), സിജിൽ പാലയ്ക്കലോടി (ജനറൽ സെക്രട്ടറി), ജോസ് സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), ബാബു ചാക്കോ (ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ (ജോ. ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളിലെ ചെയർപേഴ്‌സൺമാരായി ജയിംസ് കുരീക്കാട്ടിൽ (പബ്ലിക് റിലേഷൻ കമ്മിറ്റി ചെയർ), ആന്റണി വിതയത്തിൽ (ചാരിറ്റബിൾ കമ്മിറ്റി), സോണി ഫിലിപ്പ് (സോഷ്യൽ/ കൾച്ചറൽ കമ്മിറ്റി), മാത്യു തോയലിൽ (ഫാമിലി അഫയേഴ്‌സ്), ഷാജി ജോസഫ് (യൂത്ത് അഫയേഴ്‌സ്), ജോസഫ് പയ്യപ്പിള്ളി (എഡ്യുക്കേഷൻ) എന്നിവരേയും തെരഞ്ഞെടുത്തു.

ഹൂസ്റ്റണിൽ മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ചർച്ചിൽ നടന്ന ദേശീയ ജനറൽ കൗൺസിൽ മീറ്റിംഗിലാണു തെരഞ്ഞെടുപ്പു നടന്നത്. എസ്എംസിസി ഡയറക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കലും തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി.

സഭയുടെ നന്മയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ പുതിയ നേതൃത്വത്തിനാകട്ടെ എന്ന് മാർ ജേക്കബ് അങ്ങാടിയത്ത് ആശംകൾ നേർന്നു.

വിവരങ്ങൾക്ക്: ജയിംസ് കുരീക്കാട്ടിൽ (പിആർഒ എസ്എംസിസി) 248 837 0402.