ഡബ്ലിൻ: സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ നടത്തുന്ന ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഡബ്ലിൻ അതിരൂപതാ സഹായമെത്രാൻ ഡോ റെയ്മണ്ട് ഫീൽഡ് ഭദ്രദീപം കൊളുത്തി ധ്യാനം ഉദ്ഘാടനം ചെയ്തു.

അയർലണ്ടിന്റെ നവീകരണശ്രമങ്ങളിൽ സീറോ മലബാർ സഭ നൽകുന്ന പിന്തുണയെ ബിഷപ് ഡോ റെയ്മണ്ട് ഫീൽഡ് പ്രശംസിച്ചു.തലശ്ശേരി അതിരൂപതയിൽ നിന്നുള്ള പ്രശസ്ത വചനപ്രഘോഷകനായ ഫാ.ജോസഫ് പാംപ്ലാനിയാണ് ധ്യാനം നയിക്കുന്നത്.

ഫാ. ആന്റണി ചീരംവേലിൽ സ്വാഗതം ആശംസിച്ചു.ഫാ. ജോസ് ഭരണികുളങ്ങര, മാർട്ടിൻ പുലിക്കുന്നേൽ,ബിനു ആന്റണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ധ്യാനത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കാനായി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശാസികളാണ് ബ്ലാഞ്ചസ് ടൗണിൽ എത്തിയിരിക്കുന്നത്.

കുട്ടികൾക്കായുള്ള ക്രിസ്റ്റീൻ ധ്യാനത്തിനും ഇതോടൊപ്പം തുടക്കമായി. യു.കെ സെഹിയോൻ ക്രിസ്റ്റീൻ ധ്യാന ടീം നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ.
വാർത്ത:കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)