- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം സമാപിച്ചു
ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 27 ന് നടന്ന ഏകദിന യുവജന കൺവെൻഷനും പ്രാർത്ഥനനിർഭരമായി കുടുംബങ്ങളിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യം പകർന്ന് പ്രാർത്ഥനപൂർവം സമാപിച്ചു. കുടുംബ നവീകരണ ധ്
ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്ടൗൺ, ക്ലോണി, ഫിബ്ബിൾസ്ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ മൂന്നു ദിവസമായി നടത്തപെടുന്ന കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 27 ന് നടന്ന ഏകദിന യുവജന കൺവെൻഷനും പ്രാർത്ഥനനിർഭരമായി കുടുംബങ്ങളിൽ പരിശുദ്ധാത്മാവിന്റെ ചൈതന്യം പകർന്ന് പ്രാർത്ഥനപൂർവം സമാപിച്ചു.
കുടുംബ നവീകരണ ധ്യാനത്തിന് നടത്തിയ ശുശ്രൂഷകളിൽ പങ്കെടുക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ എത്തിയിരുന്നു.
ക്രിസ്തുവിന്റെ ഭൗതിക ശരീരമായ കത്തോലിക്കാ തിരുസഭയുടെ പ്രധാന ഘടകമായ കുടുംബത്തെക്കുറിച്ച് ധ്യാനത്തിൽ വിശദമായി പഠിച്ചിച്ചു. സുപ്രസിദ്ധ സുവിശേഷപ്രഘോഷകനും വി.ബൈബിളിൽ ഡോക്ടരേറ്റ് ബിരുദവുമുള്ള ഫാ.ജോസഫ് പാംപ്ലാനിയാണ് ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം നയിച്ചത്. ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ സെഹിയോൻ ക്രിസ്റ്റീൻ ധ്യാനടീമും നേതൃത്വം നൽകി.
ചൊവാഴ്‌ച്ച നടത്തിയ പ്രത്യേക യുവജന സെമിനാറിൽ ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്തു. ഫാ.ഡോ.ജോസഫ് പാംപ്ലാനി ദീപം കൊളുത്തി സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു ക്ലാസ്സെടുത്തു.
ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി, ട്രസ്റ്റിമാരായ മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ, ജോർജ് പള്ളിക്കുന്നത്ത്, ജനറൽ കൺവീനർ ബിനു ആന്റണി, ജോബി ജോൺ, ജോസ് വെട്ടിക്ക,ജോയിച്ചൻ, ടോമിച്ചൻ ആന്റണി, ജെറി ജോയി, തോമസ് ആന്റണി എന്നിവർ ധ്യാനപരിപാടികൾക്ക് നേതൃത്വം നൽകി.സാബു ജോസഫ്, ബിനു കെ പി, ജോഷി കൊച്ചു പറമ്പിൽ എന്നിവർ നയിച്ച ഗായക സംഘവും ധ്യാനത്തെ ഭക്തിസാന്ദ്രമാക്കി.
സീറോ മലബാർ സഭയുടെ ബ്ലാഞ്ചസ് ടൗൺ മാസ് സെന്ററിലെ മുഴുവൻ അംഗങ്ങളും ധ്യാനവിജയത്തിനായി രംഗത്തുണ്ടായിരുന്നു. ധ്യാനം അനുഗ്രഹപ്രദമാക്കി മാറ്റാൻ പ്രയത്‌നിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും സീറോ മലബാർ സഭാ ചാപ്ല്യന്മാരായ ഫാ.ആന്റണി ചീരംവേലിൽ,ഫാ.ജോസ് ഭരണിക്കുളങ്ങര എന്നിവർ നന്ദി അറിയിച്ചു
കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)