ലിമറിക്: സീറോ മലബാർ സഭയുടെ പ്രഥമ വാർഷിക ദിനം ചെണ്ടയുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മോൺസിഞ്ഞോർ ആന്റണി പെരുമായിലിനെ (നാഷണൽ കോ-ഓർഡിനേറ്റർ) സ്വീകരിച്ചുകൊണ്ട് തുടക്കമായി. ഉച്ചയ്ക്ക് 2.30 ന് ആന്റണി പെരുമായിലച്ചന്റെയും ഫ്രാൻസിസ് നീലങ്കാവിലച്ചന്റെയും നേതൃത്വത്തിൽ വിശുദ്ധകുർബ്ബാന നടന്നു. അതിനുശേഷം ലിമറിക്കിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്ന സഞ്ചുവിനും സൗമ്യയ്ക്കും സെന്റ് ഓഫ് നൽകി. ഇതേത്തുടർന്ന് പൊതുയോഗവും വിവിധ കലാപരിപാടികളും നടന്നു.

സ്വാഗതം ഫാ. ഫ്രാൻസിസ് നീലങ്കാവിലും (പ്രീസ്റ്റ് ഇൻ ചാർജ്ജ്) ഉദ്ഘാടനം മോൺസിഞ്ഞോർ ആന്റണി പെരുമായിലും നിർവ്വഹിച്ചു. തുടർന്ന് സെക്രട്ടറി ജോബി മാനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. നോയൽ മർഫി ബിഷപ്പ് ബ്രിൺണ്ടൻ ലീഹിയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത് സന്ദേശം നൽകി. ലിവിങ് സെർട്ടിന് ഉന്നത വിജയം നേടിയ അഞ്ജലി എഹ്രാമിന് പുരസ്‌ക്കാരം നൽകി.  കൈക്കാരന്മാരായ ജോമോൻ ജോസഫ് ആശംസയും ജോജോ ദേവസി നന്ദിയും രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ സദ്യയോടെ ഇടവക ദിനം സമാപിച്ചു.