ലിമെറിക്ക്; സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ മരിച്ചവരുടെ ഓർമ്മത്തിരുനാൾ ഭക്ത്യാദരങ്ങളോടെ ആചരിച്ചു.ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് ,ഡബ്ലിൻ മാറ്റർ ഹോസ്പിറ്റൽ ചാപ്ലയിൻ ഫാ.പ്രിൻസ് മേക്കാട്ട് എന്നിവരുടെ കാർമ്മികത്വത്തിൽ വി.കുർബാനയും ഒപ്പീസും അർപ്പിക്കപ്പെട്ടു. ഫാ.പ്രിൻസ് മേക്കാട്ട് വചനസന്ദേശം നൽകി.

തിരുനാൾ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങൾ വി.കുർബാന മദ്ധ്യേ തിരികൾ കാഴ്ചയായി സമർപ്പിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനുമായി ദേവാലയത്തിൽ എത്തുകയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

നമ്മിൽ നിന്നും വേർപിരിഞ്ഞു പോയവർക്കായി പ്രത്യേകം പ്രാർത്ഥിക്കുന്നതായും തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും ഫാ.റോബിൻ തോമസ് അറിയിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം സ്‌നേഹവിരുന്നും നടന്നു.