- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനുള്ള ഒരുക്കധ്യാനം ആരംഭിച്ചു
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ ലിമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കൽ ആണ്.ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായർ തിരുക്കർമ്മങ്ങളോടെ ധ്യാനം സമാപിക്കും. ധ്യാനത്തിലും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതൽ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാർ സഭ ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു. ലിമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കർമങ്ങളുടെ സമയ ക്രമം. ഓശാന ശുശ്രുഷകൾ: മാർച്ച് 24 ശനിയാഴ്ച 3 PM. പെസഹാ വ്യാഴം: മാർച്ച് 29 ഉച്ചകഴിഞ്ഞു 3 മണി. ദുഃഖ വെള്ളി: മാർച്ച് 30 രാവിലെ 10 മണി. ഈസ്റ്റർതിരുക്കർമങ്ങൾ:മാർച്ച് 31 ശനിയാഴ്‌ച്ച രാത്രി 11.30.
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്കധ്യാനം ആരംഭിച്ചു.വ്യാഴം, വെള്ളി,ശനി ദിവസങ്ങളിൽ ലിമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ വച്ച് നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ.ബിനോജ് മുളവരിക്കൽ ആണ്.ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഓശാന ഞായർ തിരുക്കർമ്മങ്ങളോടെ ധ്യാനം സമാപിക്കും.
ധ്യാനത്തിലും തുടർന്ന് വിശുദ്ധവാര തിരുക്കർമങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതൽ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി ലിമെറിക്ക് സീറോ മലബാർ സഭ ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.
ലിമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കർമങ്ങളുടെ സമയ ക്രമം.
ഓശാന ശുശ്രുഷകൾ:
മാർച്ച് 24 ശനിയാഴ്ച 3 PM.
പെസഹാ വ്യാഴം:
മാർച്ച് 29 ഉച്ചകഴിഞ്ഞു 3 മണി.
ദുഃഖ വെള്ളി:
മാർച്ച് 30 രാവിലെ 10 മണി.
ഈസ്റ്റർ
തിരുക്കർമങ്ങൾ:
മാർച്ച് 31 ശനിയാഴ്‌ച്ച രാത്രി 11.30.