ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികവും ന്യൂപോർട്ട് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

കോർക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.സിബി അറയ്ക്കൽ ,ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ വി.കുർബാനയും, തുടർന്ന് തിരുനാളിനു മുന്നോടിയായി ഇടവകയിലെ ഭവനങ്ങളിലൂടെ പ്രാർത്ഥനാനിർഭരം കൈമാറി തിരിച്ച് പള്ളിയിൽ എത്തിച്ച ഇടവക മധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ തിരുരൂപത്തിനു സ്വീകരണവും,ഭക്തിനിർഭരമായ തിരുനാൾ പ്രദിക്ഷണവും നടന്നു.

തുടർന്ന് ലിമെറിക്ക് രൂപതാ ബിഷപ്പ് മാർ.ബ്രെണ്ടൻ ലീഹി വാർഷികാഘോഷങ്ങൾ ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ചാപ്ലയിൻ Fr.Eamon Purell, ലിമെറിക്ക് സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാ.നൈനാൻ കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പിന്നീട് ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി .തുടർന്ന് സ്നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.തിരുനാളിലും വാർഷികാഘോഷങ്ങളിലും ഭക്തിനിർഭരമായി പങ്കെടുത്ത എല്ലാ വർക്കും നന്ദി പറയുന്നതായി സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.

'