ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയിൽ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സമൂഹം ഭക്തി നിർഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ഡിസംബർ 24 നു ലിമെറിക്ക് സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടന്ന തിരുക്കർമ്മങ്ങളിൽ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.റോബിൻ തോമസ് തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നൽകുകയും ചെയ്തു.

ഉണ്ണീശോയുടെ തിരുഃസ്വരൂപം പുൽക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിർഭരമായി. തിരുക്കർമ്മങ്ങൾക്ക് ശേഷം ഫാ.റോബിന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് എല്ലാവരും ഉണ്ണീശോയുടെ ജനനത്തിന്റെ സന്തോഷം പങ്കിട്ടു.തുടർന്ന് നടന്ന കുട്ടികളുടെ സ്‌കിറ്റുകളും,കുട്ടികളുടെയും മുതിർന്നവരുടെയും കരോൾ ഗാനാലാപനങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

ഡിസംബർ 31 നു രാത്രി 10 മണിക്ക് വി.കുർബാനയും ഈ വർഷം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് വർഷാവസാന പ്രാർത്ഥനയും, തുടർന്ന് പുതുവർഷത്തെ ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വർഷാരംഭ പ്രാർത്ഥനയും ഫാ.റോബിൻ തോമസിന്റെ കാർമികത്വത്തിൽ സെന്റ് പോൾസ് ചർച്ചിൽ വച്ച് നടക്കും.