മെൽബൺ: സെന്റ് തോമസ് എക്യുമെനിക്കൽ ഫെലോഷിപ്പ് മെൽബണിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ മെൽബൺ സീറോ മലബാർ ടീം കിരീടം നിലനിർത്തി. തുടർച്ചയായ മൂന്നാം വർഷമാണ് സീറോ മലബാർ ചർച്ച് ടീം എക്യുമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളാകുന്നത്. അൾട്ടോണ ബാഡ്മിന്റൺ സെന്ററിൽ നടന്ന മൽസരത്തിൽ ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് രണ്ടാംസ്ഥാനം നേടി.

ഡേവീസ് അയ്‌നിക്കൽ ക്യാപ്റ്റനായുള്ള 21 അംഗ ടീമാണ് മെൽബൺ സീറോ മലബാർ ചർച്ചിനെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുത്തത്. അന്റണി ജോ ആയിരുന്നു ടീം മാനേജർ. മെൽബണിലെ സീറോ മലബാർ സഭാ വൈദികരായ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ഫാ.ഏബ്രഹാം കുന്നത്തോലി എന്നിവർ വിജയികളെ അനുമോദിച്ചു.