പെർത്ത്: മാഡിങ്ടൺ ഹോളി ഫാമിലി സീറോ മലബാർ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ ഇടവക ദിനവും സൺഡേ സ്‌കൂൾ വാർഷികവും സംയുക്തമായി ആഘോഷിക്കുന്നു. ഇന്ന് വൈകുന്നേരം ആറു വരെയാണ് ആഘോഷ പരിപാടികൾ.

വിവാഹ ജീവിതത്തിൽ ഇരുപത്തഞ്ചും അമ്പതും വർഷം തികഞ്ഞവരെ ആദരിക്കൽ, നാലും അതിൽ കൂടുതൽ മക്കളുള്ള ദമ്പതികളെ അനുമോദിക്കൽ, ബൈബിൾ ക്വിസ്, വിവിധ നൃത്തനൃത്യങ്ങൾ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.

ദിവ്യബലിയിലും തുടർന്നു നടക്കുന്ന കലാ-കായിക പരിപാടികളിലും പൊതുസമ്മേളനത്തിലേയ്ക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. വർഗീസ് പാറയ്ക്കൽ വിസി അറിയിച്ചു.