ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാർ കൾചറൽ ഫെസ്റ്റ് 'ദർശനം 2016' വർണാഭമായി.

ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്റ്റേറ്റ് സ്‌കൂൾ ഹാളിൽ നടന്ന ദിവ്യബലിക്ക് ഫാ. ഫെർണാഡോ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന സമ്മേളനം ക്യൂൻസ്‌ലാൻഡ് പ്രതിപക്ഷ നേതാവ് ടിം നിക്കോൾസ് എംപി, ക്യൂൻസ്‌ലാൻഡ് വികസന മന്ത്രി ആന്റണി ലൈനം എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. വർഗീസ് വാവോലി പ്രസംഗിച്ചു.

തുടർന്നു ക്രിസ്തീയ പാരമ്പര്യം പ്രതിഫലിക്കുന്ന മാർഗം കളി, ബൈബിൾ നാടകം തുടങ്ങിയ വിവിധ കലാപരിപാടികൾക്ക് സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നൽകി.