- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് - ദർശനം 2017 വർണാഭമായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽ ഫോൻസാ കാത്ലിക്ക് കമ്മ്യൂണിറ്റി സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് - ദർശനം 2017 സംഘടിപ്പിച്ചു. ചെമ്സൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽവച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്. ക്യൂൻസ് ലാന്റ് ഷാഡോമിനിസ്റ്റർ ഫോർ മൾട്ടികൾച്ചറൽ അഫേയ്ഴ്സ് സ്റ്റീവ് മിനിക്കിൽ എംപി ഉത്ഘാടനം നിർവഹിച്ചു. മുന്മന്ത്രി ട്രേസി ഡേവീസ് എംപി, ലിയാൻ ലിനാർഡ് എംപി ആശംസകൾ നേർന്ന് പ്രസംഗിച്ചു. സെന്റ് അൽഫോസാ പള്ളി വികാരി ഫാ. എബ്രഹാം കഴുന്നടിയിൽ സ്വാഗതവും പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി നന്ദിയും പറഞ്ഞു. ക്യൂൻസ് ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത സംഘഗാന മത്സരത്തിൽ ബ്രസ്ബേൻ സൗത്ത് സെന്റ്തോമസ് കമ്മ്യൂണിറ്റി ഒന്നാം സമ്മാനം നേടി. യുവജന സംഘടനകൾ നേതൃത്വം നൽകിയ കൾച്ചറൽ ഫെസ്റ്റിൽ മാർഗം കളി, ചവിട്ടുനാടകം, വിവിധ ഇനത്തിൽപ്പെട്ട് സംഘനൃത്തങ്ങൾ ബൈബിൾ നാടകങ്ങൾ തുടങ്ങിയവ അരങ്ങേറി. സിബി ജോസഫും ബാസ്റ്റിൻ ആന്റണിയും ആഘോകമ്മിറ്റിക്ക് നേതൃത്വം നൽകി.
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽ ഫോൻസാ കാത്ലിക്ക് കമ്മ്യൂണിറ്റി സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് - ദർശനം 2017 സംഘടിപ്പിച്ചു.
ചെമ്സൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്‌കൂൾ ഹാളിൽവച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്. ക്യൂൻസ് ലാന്റ് ഷാഡോമിനിസ്റ്റർ ഫോർ മൾട്ടികൾച്ചറൽ അഫേയ്ഴ്സ് സ്റ്റീവ് മിനിക്കിൽ എംപി ഉത്ഘാടനം നിർവഹിച്ചു. മുന്മന്ത്രി ട്രേസി ഡേവീസ് എംപി, ലിയാൻ ലിനാർഡ് എംപി ആശംസകൾ നേർന്ന് പ്രസംഗിച്ചു. സെന്റ് അൽഫോസാ പള്ളി വികാരി ഫാ. എബ്രഹാം കഴുന്നടിയിൽ സ്വാഗതവും പാസ്റ്ററൽ കൗൺസിൽ അംഗം ജോളി കരുമത്തി നന്ദിയും പറഞ്ഞു.
ക്യൂൻസ് ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത സംഘഗാന മത്സരത്തിൽ ബ്രസ്ബേൻ സൗത്ത് സെന്റ്തോമസ് കമ്മ്യൂണിറ്റി ഒന്നാം സമ്മാനം നേടി. യുവജന സംഘടനകൾ നേതൃത്വം നൽകിയ കൾച്ചറൽ ഫെസ്റ്റിൽ മാർഗം കളി, ചവിട്ടുനാടകം, വിവിധ ഇനത്തിൽപ്പെട്ട് സംഘനൃത്തങ്ങൾ ബൈബിൾ നാടകങ്ങൾ തുടങ്ങിയവ അരങ്ങേറി. സിബി ജോസഫും ബാസ്റ്റിൻ ആന്റണിയും ആഘോകമ്മിറ്റിക്ക് നേതൃത്വം നൽകി.