ബ്രിസ്‌ബെൻ: സെന്റ് അൽഫോൻസാ കാതലിക് കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ദർശനം 2017 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിസ്ബൻ സെന്റ് അൽഫോൻസാ ഇടവകയിലെ സംയുക്ത തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായാണ് സീറോ മലബാർ യൂത്ത് മൂവമെന്റ് നേത്വത്വം നല്കുന്ന കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

നാളെ വൈകുന്നേരം 5.30 ന് ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സേറ്റ്റ്റ് ഹൈസ്‌കൂൾ ഹാളിൽ (685 ഹാമിൽട്ടൺ റോഡ്) വച്ച് നടക്കുന്ന കൾച്ചറൽ ഫെസ്റ്റിൽ മന്ത്രിമാരും രാഷ്്ട്രീയ സാസംസ്‌കാരക നേതാക്കൾ പങ്കെടുക്കും.

3.30 ന് റവ ഫാ വർഗീസ് കേളംപറമ്പിൽ മുഖ്യ കാർമികനായി വി കുർബാനയും തുടർന്ന് കൾച്ചറൽ ഫെസ്റ്റിന് തുടക്കമാകും. ക്യൂൻസ്ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ക്രിസ്തീയ സംഘ ഗാന മത്സരം, ചവിട്ടുനാടകം, മാർഗം കളി, ബൈബിൾ അധിഷ്ടിത നാടകങ്ങൾ, വിവിധ ഇനം ഡാൻസുകൾ എന്നിവ കൾച്ചറൽ ഫെസ്റ്റിന് കൊഴുപ്പേകും.

സിബി ജോസഫ്, ബാസ്റ്റിൻ ആന്റണി എന്നിവർ കൺവീനർമാരായ കമ്മറ്റി ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നു.