ഡബ്ലിൻ: നഗര ജീവിതത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വർണ്ണക്കാഴ്‌ച്ചകൾക്കവസരമൊരുക്കി ഡബ്ലിന് സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും. 27  ശനിയാഴ്‌ച്ച രാവിലെ 9 മണി  മുതൽ ലൂക്കൻ വില്ലേജ്  യൂത്ത് സെന്ററിലാണ് കുടുംബസംഗമം  ഒരുക്കിയിരിക്കുന്നത്.

കുടുംബസുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ,നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിർന്നിവർക്കും കുട്ടികൾക്കും, ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

മെമ്മറി ടെസ്റ്റ്, 100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം. ചിത്രരചന, പെയിന്റിങ്, ബലൂൺ പൊട്ടിക്കൽ, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്‌ബോൾ മത്സരം, ലെമൺ സ്പൂൺറേസ്, കസേരകളി, വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.

ബൗൻസിങ്ങ് കാസിൽ, ഫേസ് പെയിന്റിങ്, സഭായുവജനങ്ങളുടെയും ജീസസ് യൂത്ത് അയർലണ്ടിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും  കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..

ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ആന്റണി ചീരംവേലി എന്നിവരുടെ   നേതൃത്വത്തിൽ  തോമസ് കെ ജോസഫ് (കോ ഓർഡിനേറ്റർ 0879865040), മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ (0863151380), ജോബി ജോൺ ((0863725536), ജോമോൻ ജേക്കബ്(0863862369), ബിനു ജോസ്(0877413439), സിന്ധു അഗസ്റ്റ്യൻ(0834156148) എന്നിവരടങ്ങുന്ന  കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

വിശദ വിവരങ്ങൾക്ക്  : ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568), ഫാ.ആന്റണി ചീരംവേലി (0894538926)