- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്കനിൽ സീറോ മലബാർ കുടുംബസംഗമം ശനിയാഴ്ച: വനിതകളുടെ വടംവലിയും മാജിക് ഷോയും ഫുട് ബോൾ മത്സരവും; ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ: കസേരകളിയും മിഠായി പെറുക്കലും മുതൽ വനിതകൾക്കും, യുവജനങ്ങൾക്കും സ്പെഷ്യലായുള്ള വടംവലി മത്സരങ്ങളും, ഫുട്‌ബോൾ മത്സരവും വരെ ഉൾപ്പെടുത്തി സീറോ മലബാർ കുടുംബ സംഗമം അരങ്ങേറുന്നു. പ്രശസ്ത ഐറീഷ് മാന്ത്രികൻ കാൾ കാമ്പ്വെൽ നയിക്കുന്ന മാജിക് ഷോയും കുടുംബ സംഗമത്തെ ആകർഷകമാക്കും. മിഷൻ സൺഡേ ദിനത്തിൽ സാധാരണയായി സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. ഡബ്ലിനിലെ സീറോ മലബാർ സമൂഹത്തിന്റെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ ലൂക്കനിൽ പുരോഗമിക്കുന്നു. ജൂൺ 25 ശനിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ദമ്പതികൾക്കുമായി ഒട്ടറെ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.മിഠായി പെറുക്കൽ, കളറിങ്, ബോൾ പാസിങ്, മെമ്മറി ടെസ്റ്റ്, 100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം, ചിത്രരചന, പെയിന്റിങ്, ബലൂൺ പൊട്ടിക്കൽ, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്ബോൾ മത്സരം,
ഡബ്ലിൻ: കസേരകളിയും മിഠായി പെറുക്കലും മുതൽ വനിതകൾക്കും, യുവജനങ്ങൾക്കും സ്പെഷ്യലായുള്ള വടംവലി മത്സരങ്ങളും, ഫുട്‌ബോൾ മത്സരവും വരെ ഉൾപ്പെടുത്തി സീറോ മലബാർ കുടുംബ സംഗമം അരങ്ങേറുന്നു. പ്രശസ്ത ഐറീഷ് മാന്ത്രികൻ കാൾ കാമ്പ്വെൽ നയിക്കുന്ന മാജിക് ഷോയും കുടുംബ സംഗമത്തെ ആകർഷകമാക്കും.
മിഷൻ സൺഡേ ദിനത്തിൽ സാധാരണയായി സംഘടിപ്പിക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. ഡബ്ലിനിലെ സീറോ മലബാർ സമൂഹത്തിന്റെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ ലൂക്കനിൽ പുരോഗമിക്കുന്നു. ജൂൺ 25 ശനിയാഴ്‌ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.
മുതിർന്നവർക്കും കുട്ടികൾക്കും ദമ്പതികൾക്കുമായി ഒട്ടറെ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
മിഠായി പെറുക്കൽ, കളറിങ്, ബോൾ പാസിങ്, മെമ്മറി ടെസ്റ്റ്, 100 മീറ്റർ ഓട്ടം, 50 മീറ്റർ ഓട്ടം, ചിത്രരചന, പെയിന്റിങ്, ബലൂൺ പൊട്ടിക്കൽ, പെനാലിറ്റി ഷൂട്ട് ഔട്ട്, ഫുട്ബോൾ മത്സരം, ലെമൺ സ്പൂൺറേസ്, കസേരകളി, വടംവലി എന്നീ ഇനങ്ങളിലായി താഴെ ചേർക്കും വിധം വിവിധ ഗ്രൂപ്പുകൾക്കായി ക്രമീകരിച്ചിട്ടുള്ള മത്സരം ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കും.
1.(A)Junior Infants
2.(B)Senior Infants
3.(C)1st class,2nd class & 3rd class
4.(D)4th class,5th class & 6th class
5.(E)1st,2nd,3rd,4th & 5th year (Below 18 years)
6.(F)Boys above 18 years
7.(G)Girls above 18 years
8.(H)Couples
ബൗൻസിങ്ങ് കാസിൽ, ഫേസ് പെയിന്റിങ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..
ഫാ.ആന്റണി ചീരംവേലി, ഫാ.ജോസ് ഭരണിക്കുളങ്ങര, എന്നിവരുടെ നേതൃത്വത്തിൽ തോമസ് കെ ജോസഫ് (കോ ഓർഡിനേറ്റർ 0879865040), മാർട്ടിൻ സ്‌കറിയ പുലിക്കുന്നേൽ (0863151380) എന്നിവരടങ്ങുന്ന കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
സഭാംഗങ്ങളേവരെയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് :
ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)
ഫാ.ആന്റണി ചീരംവേലി (0894538926)
കിസാൻ തോമസ്