- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുവിശേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യം: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
കൊച്ചി: ഭാരതത്തിന്റെ വികസനത്തിനും സഭയുടെ പുരോഗതിക്കും നന്മകൾക്കും സുവിഷേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങൾ സജീവമായി പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ സഭ കൂരിയബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സീറോ മലബാർ സഭ അല്മായ കൗൺസിലിന്റെ നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽവെച്ച് നടന്ന് അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലും സഭയിലും ഒരുപോലെ സ്വാധീനമുള്ള നേതാക്കളിൽ നിന്ന് ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യനെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രഥമ അല്മായ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചതിൽ ഏവരും സന്തോഷിക്കുന്നുവെന്ന് മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഭാരത സഭയുടെ അല്മായ മുന്നേറ്റങ്ങളും സാധ്യതകളും എന്നവിഷയത്തിൽ ഷെവ.വി സി.സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രഥമ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി നിയമിതനായ ഷെവ
കൊച്ചി: ഭാരതത്തിന്റെ വികസനത്തിനും സഭയുടെ പുരോഗതിക്കും നന്മകൾക്കും സുവിഷേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങൾ സജീവമായി പ്രവർത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ സഭ കൂരിയബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സീറോ മലബാർ സഭ അല്മായ കൗൺസിലിന്റെ നേതൃത്വത്തിൽ പാലാരിവട്ടം പിഒസിയിൽവെച്ച് നടന്ന് അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലും സഭയിലും ഒരുപോലെ സ്വാധീനമുള്ള നേതാക്കളിൽ നിന്ന് ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യനെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രഥമ അല്മായ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചതിൽ ഏവരും സന്തോഷിക്കുന്നുവെന്ന് മാർ വാണിയപ്പുരയ്ക്കൽ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഭാരത സഭയുടെ അല്മായ മുന്നേറ്റങ്ങളും സാധ്യതകളും എന്നവിഷയത്തിൽ ഷെവ.വി സി.സെബാസ്റ്റ്യൻ പ്രബന്ധം അവതരിപ്പിച്ചു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രഥമ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി നിയമിതനായ ഷെവ.വി സി.സെബാസ്റ്റ്യനെ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും, മുൻ ജോയിൻ സെക്രട്ടറിയായ ഷെവലിയർ എഡ്വേർഡ് എടേഴത്തിനെ ഫാ.വർഗീസ് വള്ളിക്കാട്ടിലും, കെസിബിസി പ്രോലൈഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബു ജോസിനെ ഷെവലിയർ വി സി.സെബാസ്റ്റ്യനും പൊന്നാടയണിയിച്ച് ആദരിച്ചു.
മുൻ ജില്ലാ കളക്ടർ എംപി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാർ സഭ ലെയ്റ്റി ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തിൽ, ഷെവലിയർ സിബി വാണിയപ്പുരയ്ക്കൽ, ജോസഫ് ആഞ്ഞിപ്പറമ്പിൽ, അഡ്വ.ചാർലി പോൾ, ഡോ.കൊച്ചുറാണി ജോസഫ്, അഡ്വ.പി.പി.ജോസഫ്, സെബാസ്റ്റ്യൻ വടശ്ശേരി, പ്രെഫ.ഇ.എ.വർഗീസ്, ജോസ് മാത്യു ആനിത്തോട്ടം, സിജോ പൈനാടത്ത്, ബിനു ചാക്കോ, അനിൽ ജോർജ്, ഡെന്നി തെക്കിനേടത്ത്, ജോയി തോമസ്, ലക്സി ജോയി, ബ്രദർ അമൽ എന്നിവർ സംസാരിച്ചു.