- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും, കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഞായറാഴ്ച
ഡബ്‌ളിൻ; ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും, പ.കന്യകാ മറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഏപ്രിൽ 23 പുതുഞായറാഴ്ച ഫിൻഗ്‌ളാസ് St.Canice's ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഏപ്രിൽ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവൻകാലായിൽ MCBS എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനമദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് O'carm തിരുന്നാൾ സന്ദേശം നൽകും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും. കൂടാതെ അന്നു വൈകുന്നേരം 5.15 ന് St.Canice's girls school ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ഫിസ്ബറോ സെന്റ്:പീറ്റേർസ് ചർച്ച് വികാരി Rev. Fr. Aidan Galvin അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഫിൻഗ്‌ളാസ് St.Canice's ചർച്ച് വികാരി Rev. Fr. Padraig O Cochlain സമ്മേളനം ഉത്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന
ഡബ്‌ളിൻ; ഫിസ്ബറോ സീറോ മലബാർ കൂട്ടായ്മയിൽ ക്രിസ്തുരാജന്റെയും, പ.കന്യകാ മറിയത്തിന്റെയും സംയുക്ത തിരുന്നാൾ ഏപ്രിൽ 23 പുതുഞായറാഴ്ച ഫിൻഗ്‌ളാസ് St.Canice's ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഏപ്രിൽ 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.
ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവൻകാലായിൽ MCBS എന്നീ വൈദികർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാനമദ്ധ്യേ ഫാ. ക്രൈസ്റ്റ് ആനന്ദ് O'carm തിരുന്നാൾ സന്ദേശം നൽകും. കുർബാനക്ക് ശേഷം തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും ഉണ്ടായിരിക്കും.
കൂടാതെ അന്നു വൈകുന്നേരം 5.15 ന് St.Canice's girls school ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ഫിസ്ബറോ സെന്റ്:പീറ്റേർസ് ചർച്ച് വികാരി Rev. Fr. Aidan Galvin അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഫിൻഗ്‌ളാസ് St.Canice's ചർച്ച് വികാരി Rev. Fr. Padraig O Cochlain സമ്മേളനം ഉത്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളിലും, സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻ ഫാ. ജോസ് ഭരണികുളങ്ങര, തിരുന്നാൾ കമ്മറ്റി കൺവീനർ ജോയി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു