ഭാരത രത്‌ന ജേതാവും പതിമൂന്നാമത്തെ ഇന്ത്യൻ രാഷ്ട്രപതിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിന്റെ തീരാനഷ്ടമാണെന്ന് സിറോ മലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സൂമിലൂടെ അടിയന്തരമായി ചേർന്ന സീറോമലബാർ സോസൈറ്റി ഭാരവാഹികളുടെ യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ജെയിംസ് മാത്യു സ്വാഗതവും ട്രഷറർ സജി മാത്യു നന്ദിയും പറഞ്ഞു.

തന്റെ രാഷ്ട്രീയ ഔദ്യോഗിക ജീവിത പദങ്ങളിൽ നിസ്വാർത്ഥമായി സഹജീവികളെ കരുണയോടെ കണ്ടു ചെറിയവന്റെ ജീവിതത്തിനും അവന്റെ ഉന്നമനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാ പ്രതിഭയായിരുന്നു പ്രണബ് മുഖർജി എന്ന് ഭാരവാഹികൾ പറഞ്ഞു.