ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കരുണയുടെ ധ്യാനത്തിന്റേയും നവംബർ ഒന്നിന് (ചൊവ്വ) നടത്തപെടുന്ന ഏകദിന യുവജന കൺവെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ, ക്ലോണി, ഫിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്റെറിൽ ഒക്ടോബർ 29, 30, 31(ശനി, ഞായർ, തിങ്കൾ) തിയതികളിലാണ് ധ്യാനം നടക്കുക.

പ്രശസ്ത ധ്യാനഗുരുവും, മൗനം,ദൈവം പെയ്തിറങ്ങുന്നു, പ്രകാശത്തിന്റെ നിഴൽ എന്നീ കൃതികളുടെ രചയിതാവും, കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിൻ ആണ് ധ്യാനം നയിക്കുന്നത്.

'കരുണയുടെ ധ്യാന'ത്തിന്റെ ഉത്ഘാടനം 29 ശനിയാഴ്ച രാവിലെ 10 മണിക്ക് His Excellency The Most Rev Charles John Brown (Apostolic Nuncio to Ireland)തിരി തെളിയിച്ചു നിർവഹിക്കുന്നതാണ്. സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായ മോൺ.ആന്റണി പെരുമായൻ തദവസരത്തിൽ സന്നിഹിതനായിരിക്കും.

എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ.
എട്ടു വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ധ്യാനം LITTLE PACE CHURCH , CLONEE യിൽ വച്ചാണ് നടത്തപ്പെടുന്നത്. Phibblestown ൽ നിന്നും little pace church ലേക്ക് പ്രത്യേക ബസ് സൗകര്യം ഉണ്ടായിരിക്കും .മുതിർന്ന കുട്ടികളുടെ ധ്യാനം Phibblestown ലെ തന്നെ മറ്റു ഹാളുകളിൽ നടത്തപ്പെടുന്നതാണ്.അയർലണ്ടിലെ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനംനടത്തപ്പെടുന്നത്.

ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി സഭയുടെ വെബ്‌സൈറ്റായ www.syromalabar.ie -ൽ online registration സൗകര്യം ലഭ്യമാണ്. രണ്ടു മിനുട്ടിൽ താഴെ സമയം കൊണ്ട് ഒരു കുടുംബത്തിന്റെ ഓൺലൈൻ റെജിസ്‌ട്രേഷൻനടത്താവുന്നതാണ്. ഓൺലൈൻ റെജിസ്‌ട്രേഷൻനടത്തിയവർക്ക് ഒരു റഫറൻസ് നമ്പർ ഇ-മെയിലിൽ അപ്പോൾത്തന്നെ ലഭിക്കും ഈ നമ്പർ ഉള്ളവർക്ക് ധ്യാന സ്ഥലത്തു രജിസ്‌ട്രേഷന്റെ തിരക്ക് ഒഴിവാക്കാവുന്നതാണ്.

ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതിനായി, പങ്കെടുക്കുന്നവർ എത്രയുംവേഗം register ചെയ്യേണ്ടതാണെന്ന് സിറോമലബാർ സഭയുടെ ഡബ്ലിൻ ചാപ്ലൈൻസ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണിചീരംവേലിൽ, ബിനു ആന്റണി (Retreat Program Co-ordinator)എന്നിവർ അറിയിച്ചു. ധ്യാന ദിവസങ്ങളിൽ കുംബസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കിസ്സാൻതോമസ