ബോവിക്കാനം: പ്രവാചക പ്രകീർത്തനം വിശ്വാസത്തിന്റെ ഭാഗവും പ്രവാചകനോട് കാണിക്കുന്ന സ്‌നേഹപ്രകടനവുമാണെന്ന് പ്രമുഖ മതപണ്ഡിതൻ ബായാർ അസ്സയ്യിദ് അബ്ദുൽറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽബുഖാരി പറഞ്ഞു. റബീഉൽ അവ്വൽ മാസം ലോക മുസ്ലിംകൾ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത് പ്രവാചക സ്‌നേഹത്തിന്റെ മധുഭാഷിതമാണ്. വിശ്വവിമോചകനായ പ്രവാചക ശിരോമണിയെ സ്‌നേഹിക്കാൻ ലോകം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ലോകത്തിന് അനുഗ്രഹമായിട്ടാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത് എന്നാണ് വിശുദ്ധ ഖുർആന്റെ പ്രസ്താവം. ആ പ്രവാചകനോടുള്ള സ്‌നേഹവും പ്രവാചക പ്രകീർത്തനവും തിരുചര്യകളും നമ്മുടെ ജീവിതത്തിൽ കൊണ്ട് നടക്കണം.

എസ്.വൈ.എസ്. അറുപതാം വാർഷികത്തിന്റെ ഭാഗമായി ആലൂർ ശാഖ എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ബി.എസ്, കമ്മറ്റി സംഘടിപ്പിച്ച ഹുബ്ബ് റസൂൽ പ്രഭാഷണത്തിൽ പ്രസംഗിക്കുകയായിരുന്നു ബായാർ തങ്ങൾ.ഹാരിസ് ഫാളിലി സമ്മേളനം ഉൽഘാടനം ചെയ്തു. അബ്ദുല്ല അപ്പോളോ ആധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുൾഖാദർ സഖാഫി ഹുബ്ബ് റസൂൽ പ്രഭാഷണം നടത്തി. ടി.എ.ഹനീഫ ഹാജി പതാക ഉയർത്തി.

അബ്ദുൽ കരീം ജൗഹരി, കെ.എച്ച്.അബ്ദുല്ല മാസ്റ്റർ, കോട്ടക്കുന്ന് അബ്ദുറസ്സാഖ് സഖാഫി, അബ്ദുൽറഹ്മാൻ സഖാഫി പൂത്തപ്പലം,സി എച്ച് മഹ്‌റൂഫ്, അബ്ദുല്ല സഖാഫി ആലൂർ, ടി.കെ,സവാദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഇബ്രാഹിം ബാത്ഷ, സ്വാഗതവും ടി.കെ.അസ്ലം നന്ദിയും പറഞ്ഞു.