കാസറഗോഡ്: മുണ്ടക്കൈ ദഫ് അബ്ദുൾ ഖാദർ ഹാജിയെ ആലൂർ ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ ചേർന്ന എസ് വൈ എസ് - എസ്.കെ.എസ്.എസ്.എഫ് സംയുക്ത ജനറൽ ബോഡിയോഗം അനുസ്മരിച്ചു.

എസ്.കെ.എസ്.എസ്.എഫ് ചെർക്കള മേഖല സഹചാരി കൺവീനർ അബ്ദുല്ല ആലൂർ അദ്ധ്യക്ഷത വഹിച്ചു. പൗരപ്രമുഖനും ആലൂർ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ എ.ടി.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു ദഫ് അബ്ദുൾ ഖാദർ ഹാജിയുടെ വിയോഗം കലാരംഗത്തും ദീനി രംഗത്തും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് അനുസ്മരണം നടത്തിക്കൊണ്ട് എ.ടി അബൂബക്കർ ഹാജി പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂർ സ്വാഗതം പറഞ്ഞു റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ എ.മുഹമ്മദ് കുഞ്ഞി, അസീസ് എം.എ, എ.കെ അബ്ബാസ്, ബഷീർ കടവിൽ, വർക്കിങ് സെക്രട്ടറി ഇർഷാദ് മീത്തൽ, സർഗലയം സെക്രട്ടറി റഷീദ് തായത്ത്, ഫോറൈൻ അബ്ദുൾ റഹ്മാൻ,നൗഷാദ് കോളോട്ട്, സഹൽ എ.കെ, ഖാദർ എം.എ, സിദ്ധീഖ് ബി.കെ, അന്ത്ക്ക മീത്തൽ, അബ്ദുല്ല എ.എം, തുടങ്ങിയവർ സംബന്ധിച്ചു