- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി-20 ഗ്ലോബൽ ലീഗിലെ ടീം കോച്ചുകളെ പ്രഖ്യാപിച്ചു
ജൊഹാനസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിലെ എട്ട് ടീമുകളുടെയും കോച്ചുകളെ പ്രഖ്യാപിച്ചു. മുൻ ക്രിക്കറ്റ് താരങ്ങളായ എല്ലാ ടീം കോച്ചുകളും ആദ്യ സീസണിന് കൂടുതൽ പ്രാധാന്യം നൽ കുന്നുണ്ട്. 10 രാജ്യങ്ങളിൽ നിന്നായി 400 കളിക്കാർ പങ്കെടുക്കുന്ന ആദ്യ സീസണിലെ ടിം അംഗങ്ങളുടെ പട്ടിക വൈകാതെ തന്നെ പുറത്തുവിടും. ശ്രീറാം ശ്രീധരാണ് ജോ ബർഗ് ജയന്റ്‌സ് ടീം കോച്ച്. ഇന്ത്യൻ ക്രിക്കറ്റിൽ ഏകദേശം 15000 റണ്ണും 200 വിക്കറ്റുകളും നേടിയ താരമാണ് ശ്രീറാം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹെഡ്‌കോച്ചായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്. ബ്ലോയിം സിറ്റി ബ്ലേസേഴ്‌സ് കോച്ചും മുൻ ഇന്ത്യൻ താരം റോബിൻ സിംഗാണ്. 100 അന്താരാഷ്ട്ര ഏക ദിനങ്ങൾ കളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഗ്രെയിം സ്മിത്താണ് ബെനോനി സാൽമി ടീം കോച്ച്. സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായിരുന്നു സ്മിത്ത്. ഷാരുഖാന്റെ സ്വന്തം ടീമായ കേപ്പ് ടൗൺ നൈറ്റ
ജൊഹാനസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം നടത്താനിരിക്കുന്ന ടി-20 ഗ്ലോബൽ ലീഗിലെ എട്ട് ടീമുകളുടെയും കോച്ചുകളെ പ്രഖ്യാപിച്ചു. മുൻ ക്രിക്കറ്റ് താരങ്ങളായ എല്ലാ ടീം കോച്ചുകളും ആദ്യ സീസണിന് കൂടുതൽ പ്രാധാന്യം നൽ കുന്നുണ്ട്. 10 രാജ്യങ്ങളിൽ നിന്നായി 400 കളിക്കാർ പങ്കെടുക്കുന്ന ആദ്യ സീസണിലെ ടിം അംഗങ്ങളുടെ പട്ടിക വൈകാതെ തന്നെ പുറത്തുവിടും.
ശ്രീറാം ശ്രീധരാണ് ജോ ബർഗ് ജയന്റ്‌സ് ടീം കോച്ച്. ഇന്ത്യൻ ക്രിക്കറ്റിൽ ഏകദേശം 15000 റണ്ണും 200 വിക്കറ്റുകളും നേടിയ താരമാണ് ശ്രീറാം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ ഹെഡ്‌കോച്ചായും അദ്ദേഹം സേവനമനുഷ്ട്ടിച്ചിട്ടുണ്ട്.
ബ്ലോയിം സിറ്റി ബ്ലേസേഴ്‌സ് കോച്ചും മുൻ ഇന്ത്യൻ താരം റോബിൻ സിംഗാണ്. 100 അന്താരാഷ്ട്ര ഏക ദിനങ്ങൾ കളിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഗ്രെയിം സ്മിത്താണ് ബെനോനി സാൽമി ടീം കോച്ച്. സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായിരുന്നു സ്മിത്ത്.
ഷാരുഖാന്റെ സ്വന്തം ടീമായ കേപ്പ് ടൗൺ നൈറ്റ് റൈഡേഴ്‌സ് നയിക്കുന്നത് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം ജാക്ക് കാലിസ് ആണ്. ഇന്ത്യൻ പ്രീമിയർ ലീഗിലും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചിരുന്നത്.
പാഡി അപ്‌റ്റോൺ ആണ് ഡർബൻ കാലന്റേഴ്‌സ് ടീം കോച്ച്. നെൽസൺ മണ്ടേല ബേയ് സ്റ്റാഴ്‌സ് കോച്ചാകുന്നത് മാർക്ക് ബൗച്ചറാണ്.ന്യൂസിലന്റ് ക്രിക്കറ്റ് താരമായിരുന്ന സ്റ്റീഫൻ ഫ്‌ലെമിങ്ങ് സ്റ്റെലെൻബോഷ് മൊണാർക് ടീം കോച്ചാകും. ഓസ്‌ട്രേലിയൻ താരമായിരുന്ന റസ്സൽ ഡൊമിങ്ങോയാണ് പ്രൊറ്റോറിയ മാവ്രിക്‌സ് ടീമിന്റെ കോച്ച്.