ഡാളസ്: സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. കായംകുളം തൂമ്പുങ്കൽ കുടുംബാംഗമാണ് പരേതൻ. ഭാര്യ: മേരി മാത്യു (ആലീസ്). മക്കൾ: ക്രിസ്, പീറ്റർ, സ്റ്റീവ്. പൊതുദർശനം ഫെബ്രുവരി 14-ന് ശനിയാഴ്ച 6 മണി മുതൽ 9 മണി വരെ സെന്റ് മേരീസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. വിലാസം: 14133 ഡെന്നീസ് ലൈൻ, ഫാർമേഴ്‌സ് ബ്രാഞ്ച്, ടെക്‌സസ് 75234.

ശവസംസ്‌കാര ശുശ്രൂഷകൾ 15-ന് ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2.30-ന് സെന്റ് മേരീസ് വലിയപള്ളിയിൽ തുടങ്ങി ഡാളസിലുള്ള റെസ്റ്റ്‌ലാന്റ് സെമിത്തേരിയിൽ സംസ്‌കാരം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ബിജി ബേബി (972 965 6599), ഷിബു മാത്യു (214 402 5420), ജോൺ മാത്യൂസ് (214 697 1493).