കൊച്ചി: ഹർത്താലിനെതിരെ സ്‌റ്റേ ചോദിച്ച് അവധി ദിനം കോടതിയെ സമീപിക്കുകയും ചെയ്ത മണ്ടത്തരം ട്വിറ്ററിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്ത ടി.ജി മോഹൻദാസിനെ ട്രോളി സോഷ്യൽ മീഡിയ. ഇന്നലെയാണ് ബിജെപി ഇന്റലക്ച്വൽ സെൽ മേധാവിയായ ടി.ജി മോഹൻദാസ് ഹർത്താലിനെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ കോടതി അവധിയായതിനാൽ സ്‌റ്റേ ലഭിച്ചില്ല.

ഇക്കാര്യം ഇദ്ദേഹം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. പലരുടെയും ആവശ്യപ്രകാരം ഹർത്താലിനെതിരെ ഒരു സ്റ്റേ ഓർഡർ കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അവധി ദിവസമായതിനാൽ പ്രവർത്തിക്കാനാകില്ലെന്ന് മറുപടി കിട്ടുകയായിരുന്നു. പിൻവാങ്ങി.., എന്നായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്.

എന്നാൽ ട്വീറ്റ് വന്നതിനു പിന്നാലെ മോഹൻദാസിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ. അവധി ദിനത്തിൽ കോടതിയെ സമീപിച്ച മണ്ടത്തരത്തിന് സോഷ്യൽ മീഡിയയിൽ പരിഹാസം ഉയരുകയാണ്. അവധി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെന്നത് മണ്ടത്തരം, എന്നിട്ടാണോ അതു കണ്ട നാട്ടുകാരോട് മുഴുവൻ വിളിച്ചു പറഞ്ഞ് വലിയ മണ്ടൻ ആകുന്നത്. എന്നിങ്ങനെ പോകുന്നു കമന്റുകൾ.