തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന കേരളത്തിൽ ചൂടു പിടിക്കുകയാണ്. കോടിയേരിയുടെ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ഇന്നലെ റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയും ഈ പ്രസ്താവനയെ ചൊല്ലിയായിരുന്നു. ന്യൂസ് നൈറ്റിൽ എം വി നികേഷ് കുമാറിന്റെ ചർച്ചാ വേദിയാണ് ഈ വി വിഷയം ഏറ്റെടുത്തത്. എം വി നികേഷ് കുമാർ നയിച്ച ചർച്ചയിൽ ബിജെപി ഇന്റലെക്ച്വൽ സെൽ കൺവീനർ ടി ജി മോഹൻദാസ്, മുൻ നക്‌സൽ നേതാവ് വേണു, സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

ചൈനയെ ഇന്ത്യ അടക്കമുള്ള അച്ചുതണ്ട് വളയുന്നുണ്ട് എന്ന നിലപാട് ആവർത്തിച്ചു കൊണ്ടാണ് എം വി ഗോവിന്ദൻ മാസ്റ്റർ രംഗത്തെത്തിയത്. അമേരിക്കൻ സാമ്രാജിത്തത്തെ കൂട്ടുപിടിച്ച് ചൈനയെയും ആക്രമിക്കുന്നു എന്ന് ചർച്ചയിൽ എം വി ഗോവിന്ദൻ ആവർത്തിച്ചു. മൂന്നാം ലോക രാജ്യങ്ങൾ സാമ്രാജിത്തം വളയുന്നു എന്ന പോയിന്റായ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേസമയം സോവിയേറ്റ് പാതയും റഷ്യൻ പാതയും ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ചർച്ചയിൽ പങ്കെടുത്ത മുൻ നക്‌സൽ നേതാവ് വേണു സോഷ്യലിസവും സാമ്രാജിത്തവും തമ്മിലുള്ള പോരാട്ടമൊന്നും ഇന്ന് നിലവിലില്ലെന്ന് പറഞ്ഞു. പിടിച്ചടക്കലിന്റെ പോരാട്ടമാണ് ചൈനയും അമേരിക്കയും ഒരുപോലെ നടത്തുന്നതെന്നും വേണു പറഞ്ഞു. ഫാസിസവും ജനാധിപത്യവുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ പുതിയ നേതാവ് സ്റ്റാലിനെ വെല്ലുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഫാസിസവും ജനാധിത്യവും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയേക്കാൾ കൂടുതൽ സാമ്രാജിത്തത്തെ എതിർക്കുന്നതുകൊറിയ ആണെന്ന വാദത്തെയും ഗോവിന്ദൻ മാസ്റ്റർ പിന്തുണച്ചു. സോഷ്യലിസ്റ്റ് പാതയിലുള്ള കമ്മ്യൂണിസ്റ്റ് രാജ്യം അല്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കെ വേണുവും അടക്കമുള്ളവർ നടന്നടുത്ത ദൂരത്തിലേക്ക് ഇപ്പോഴും സിപിഎം എത്തിയിട്ടില്ലെന്നാണ് ടി ജി മോഹൻദാസ് പറഞ്ഞത്. ചൈനയിലെ പ്രതിപക്ഷ നേതാവാരാ? ഡൊണാൾഡ് ട്രംപിനെ ഇറക്കിവിടാ. കേരളത്തിലെ കമ്മ്യൂണിസ്റ്റ്് പാർട്ടിയെ ഇറക്കിവിടാം. ഇത് ചൈനയിലോ കൊറിയയിലോ സാധിക്കുമോ? എന്നതായി ടി ജി മോഹൻദാസിന്റെ ചോദ്യം. കോടിയേരിയുടെ പ്രസ്താവനയിൽ തെറ്റുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ഓരോ രാജ്യത്തിനും അവരവരുടെ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പാക്കിസ്ഥാൻ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് ചൈനയിലുള്ള ആരെങ്കിലും പറഞ്ഞോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. അവർ അവരുടെ ആവശ്യത്തിന് കൂട്ടത്തിൽ എടുക്കും. ഇതാണ് ഇന്ത്യയും ചെയ്യുന്നത്. ഇന്ത്യ ഇന്ത്യയുടെ താൽപ്പര്യത്തിന് അനുസരിച്ച് കൂട്ടു കൂടുന്നു. ഇതിന് വിരുദ്ധമായ നയം സ്വീകരിക്കുന്നുണ്ടെങ്കിൽ അതിനെ വിമർശിക്കാൻ അവകാശമുണ്ട്. പക്ഷേ, നരേന്ദ്ര മോദിയുടെ വിദേശ നയം ഇന്ത്യക്ക് മോശമായി വരുന്നതല്ല. ചൈനക്ക് ദോഷമാകരമായി വരുന്നതെന്നുമാണ് കോടിയേരിയുടെ ആശങ്കയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരകൊറിയയിൽ അമേരിക്ക ആറ്റം ബോബിട്ട് മുടിഞ്ഞു പോയാൽ നിങ്ങൾക്കെന്താ കുഴപ്പം. എന്റെ ആൾക്കാർക്ക് ഒരു മോശം വരരുതേ എന്നേയൂള്ളൂ.. നിങ്ങളുടെ പ്രയോരിറ്റി ചൈനയാണ് ഉത്തരകൊറിയയാണ്.- മോഹൻദാസ് പറഞ്ഞു. മുമ്പ് വിവേകാനന്ദനെയും നാരായണ ഗുരുവിനെ അടക്കമുള്ളവർ ദേശീയ നവോദ്ധാനത്തിന്റെ വികൃത മുഖം എന്നാണ് പറഞ്ഞവരാണ് സിപിഎമ്മുകാരെനന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കച്ചവടത്തിൽ മിടുക്കക്കാർ അമേരിക്കയാണ്. അവർ ആ നയവുമായി പോകുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സിപിഎം. വടക്കൻ കൊറിയയിൽ ആറ്റം ബോബിട്ടാൽ കുഴപ്പമില്ലെന്ന് പറഞ്ഞത് സാമ്രാജിത്തതിന് അനുകൂലമായാണെന്ന് പറയേണ്ടി വരുമെന്നാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്.