- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത്; ദൗർബല്യങ്ങളില്ലാത്ത മനുഷ്യരില്ല..പക്ഷേ അങ്ങനെയുള്ളവർ പ്രതിഷ്ഠയുടെ അച്ഛനാവാൻ നടക്കരുത്; സാധാരണ ഭക്തനായി തുടരണം; തന്ത്രി കണ്ഠര് മോഹനരെ പരിഹസിച്ചുള്ള ടി.ജി.മോഹൻദാസിന്റെ ട്വീറ്റിൽ സോഷ്യൽ മീഡിയയിൽ ഉഗ്രൻ സംവാദം
കൊച്ചി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ചൊല്ലിയുള്ള വാഗ്വാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. സത്രീപ്രവേശനവിധിയിൽ ആദ്യം അനുകൂല നിലപാടെടുത്ത ആർഎസ്എസ് ഭക്തരുടെ പ്രതിഷേധം കണ്ട് പതിയെ ചുവട്മാറ്റി. ബിജെപിയും ആദ്യമൊന്ന മടിച്ചുനിന്നെങ്കിലും ശബരിമലസംരക്ഷണയാത്ര അടക്കം സംഘടിപ്പിച്ച് പിന്നീട് സജീവമായി. എന്നാൽ, ബിജെപി ബൗദ്ധികസെൽ കൺവീനറും ജനം ടിവി അവതാരകനുമായ ടി.ജി.മോഹൻദാസ് ആർഎസ്എസ് ആദ്യം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ തന്ത്രി കണ്ഠരര് മോഹനരെ പരിഹസിച്ചുള്ള മോഹൻദാസിന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയയിലെ സജീവചർച്ച. ടി.ജിയുടെ ട്വീറ്റ് ഇങ്ങനെ: 'ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനരര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത് - എന്റെ ധർമ്മശാസ്താവേ'. കൊച്ചിയിൽ തന്ത്രി ബ്ലാക്ക്‌മെയിൽ കേസ് എന്നറിയപ്പെട്ട പഴയവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ടിജിയുടെ ട്വീറ്റ്. മുമ്പ് കണ്ഠരര് മോഹനരുടെ നഗ്‌ന ചിത്രങ്ങൾ
കൊച്ചി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ചൊല്ലിയുള്ള വാഗ്വാദങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. സത്രീപ്രവേശനവിധിയിൽ ആദ്യം അനുകൂല നിലപാടെടുത്ത ആർഎസ്എസ് ഭക്തരുടെ പ്രതിഷേധം കണ്ട് പതിയെ ചുവട്മാറ്റി. ബിജെപിയും ആദ്യമൊന്ന മടിച്ചുനിന്നെങ്കിലും ശബരിമലസംരക്ഷണയാത്ര അടക്കം സംഘടിപ്പിച്ച് പിന്നീട് സജീവമായി. എന്നാൽ, ബിജെപി ബൗദ്ധികസെൽ കൺവീനറും ജനം ടിവി അവതാരകനുമായ ടി.ജി.മോഹൻദാസ് ആർഎസ്എസ് ആദ്യം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ തന്ത്രി കണ്ഠരര് മോഹനരെ പരിഹസിച്ചുള്ള മോഹൻദാസിന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയയിലെ സജീവചർച്ച.
ടി.ജിയുടെ ട്വീറ്റ് ഇങ്ങനെ: 'ഇതൊക്കെയാണെങ്കിലും ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠരര് മോഹനരര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത് - എന്റെ ധർമ്മശാസ്താവേ'.
കൊച്ചിയിൽ തന്ത്രി ബ്ലാക്ക്‌മെയിൽ കേസ് എന്നറിയപ്പെട്ട പഴയവിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ടിജിയുടെ ട്വീറ്റ്. മുമ്പ് കണ്ഠരര് മോഹനരുടെ നഗ്‌ന ചിത്രങ്ങൾ കാട്ടി ഗുണ്ടാ നേതാവ് ശോഭാ ജോൺ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട്് തന്ത്രി മോഹനരർക്ക് ശബരിമലയിൽ ഏർപെടുത്തിയ വിലക്ക് സമീപകാലത്താണ് നീക്കിയത്. വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന് ഒരാൾ ട്വീറ്റിന് കമന്റിട്ടപ്പോൾ, അങ്ങനെയൊന്നും പറയരുത്. ഇപ്പോൾ നാമജപഘോഷയാത്ര നയിക്കുന്ന തിരക്കിലാണ് തന്ത്രിയെന്ന് പരിഹസിക്കുന്നു മോഹൻദാസ്.
'കഷ്ടം. കള്ളക്കേസിൽ പെട്ട ആളെ ആണ് ഈ പറയുന്നത്. പിന്നെ ചില ദൗർബല്യങ്ങൾ കാണാം. അതില്ലാത്ത മനുഷ്യർ ഉണ്ടോ? ദൗർബല്യങ്ങളിൽ ഏറ്റവും വലുത് അഹങ്കാരം ആണെന്ന് മറക്കണ്ട' എന്ന് ഒരാൾ സഹതപിക്കുമ്പോൾ ടിജിയുടെ പ്രതികരണം ഇങ്ങനെ:
ദൗർബല്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ അങ്ങനെയുള്ളവർ പ്രതിഷ്ഠയുടെ അച്ഛനാവാൻ നടക്കരുത്. സാധാരണ ഭക്തനായി തുടരുക
അങ്ങനാണേൽ മോഹനരെ പടിഅടച്ച് പിണ്ഡം വയ്‌ക്കേണ്ട നാൾ കഴിഞ്ഞുവെന്ന അഭിപ്രായത്തോടും ടിജിക്ക് വിയോജിപ്പുണ്ട്. 'അതൊന്നും വേണ്ട. തിരിച്ച് നാട്ടുകാരെ ശുദ്ധീകരിക്കാതിരുന്നാൽ മതി', അദ്ദേഹം പറയുന്നു. നിങ്ങളെ BJP ക്കാര് കൊല്ലുമെന്ന് ഒരാൾ മുന്നറിയിപ്പ് നൽകുമ്പോൾ, നിങ്ങൾ ആണ് താരം..ഞാൻ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ് പക്ഷെ നിങ്ങൾ എടുക്കുന്ന നിലപാടുകളിൽ ആ ഉറച്ചുള്ള നിൽപ് കാണുമ്പോ ബഹുമാനം തോന്നുന്നു സർ..എന്ന് മറ്റൊരാൾ പ്രതികരിക്കുന്നു. ഫേസബുക്കിലും ടിജിയുടെ ട്വീറ്റ് ചൂടേറിയ ചർച്ചാവിഷയമാണ്.