തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ചൂടൻവാദങ്ങളുമായി കത്തിക്കയറുന്ന വ്യക്തിയാണ് ബിജെപി ബൗദ്ധിക് പ്രമുഖ് ടി ജി മോഹൻദാസ്. ട്വിറ്ററിൽ പതിവായി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം ഇന്ന് രാവിലെ ഷെയർ ചെയ്തത് പ്രണയാതുരമായി ഒരു കവിതയായിരുന്നു.വയലാറിന്റെയും ശ്രീകുമാരൻ തമ്പിയുടെയും കവിതാശകലം അദ്ദേഹം ട്വിറ്ററിൽ കുറിച്ചതോടെ സൈബർ സഖാക്കൾ കിട്ടിയ അവസരം മുതലെടുക്കാൻ രംഗത്തെത്തി. ടിജിക്ക് ഇതെന്തു പറ്റിയെന്ന് ചോദിച്ചു കൊണ്ടു ട്രോളുകളായു പരിഹാസങ്ങൽ മാറി.

സൈബർ ഇടങ്ങളിൽ ടിജിയുടെ കഥ പ്രചരിപ്പിക്കപ്പെട്ടു. വയലാറിനെയും ശ്രീകുമാരൻ തമ്പിയുടെയുമൊക്കെ കവിതകളാണെങ്കിലും തുടർച്ചയായി പ്രണയ കവിതകൾ അദ്ദേഹം ട്വീറ്റ് ചെയ്തതാണ് കൗതുകത്തിന് ആധാരമായി മാറിയത്. ട്വിറ്ററിൽ നിറഞ്ഞു നിൽക്കുന്ന മോഹൻദാസ് കവിതകളെയും, പ്രണയാതുരമായ വരികളേയും കൂട്ടിച്ചേർത്ത് ട്രോളാക്കി ആഘോഷിക്കന് തുടങ്ങിയതോടെ അദ്ദേഹം തന്നെ പ്രതികരിച്ചുകയും ചെയ്തു.

ടിജി മോഹൻദാസ് ട്വിറ്ററിൽ കുറിച്ച കവിത ഇങ്ങനെയാരുന്നു:

''സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ
ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ?
ഒരു ചുംബനം..
ഒരു സാന്ത്വനം..
ഒരു സ്നേഹസമ്മാനം..''

ഇതോടെ ബിജെപി ബൗദ്ധിക് സെൽ പ്രമുഖിനിതെന്തു പറ്റിയെന്ന ചോദ്യവും പരിഹാസവും അതിരു കടന്നപ്പോൾ ടി.ജി മോഹൻദാസ് വിശദീകരണവുമായി രംഗത്തെത്തി. ഇത്തവണ തന്നെ ട്രോളിയവർക്കുള്ള മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്. രണ്ട് വരി കവിതകൾ പോലെയായിരുന്നും അദ്ദേഹത്തിന്റെ മറുപടിയു. വയലാറിനെയും ശ്രീകുമാരൻ തമ്പിയെയും അറിയാതെ നടക്കുന്ന കമ്മൂണിസ്റ്റുകൾ ഇതെല്ലാം എന്റെ കവിതയാണെന്ന് ധരിച്ച് ബഹളം വെയ്ക്കുന്നവെന്നു പറഞ്ഞാണ് അദ്ദേഹം മറുപടി നൽകിയത്. കൂട്ടത്തിൽ സിപിമ്മുകാർക്കും അദ്ദേഹം തുട്ട മറുപടി നൽകി.

മുദ്രാവാക്യം കവിതയും ജി സുധാകരൻ മഹാകവിയുമായി വിരാജിക്കുന്നത് ഇടതുപക്ഷ ഇക്കോ സിസ്റ്റത്തിലാണ്. അവരുടെഉറക്കം ഞാൻ കെടുത്തിയില്ലല്ലോ പിന്നെന്താ? എന്നു ചോദിച്ചാണ് മറുപടി. എന്തായാലും രാഷ്ട്രീയം പറഞ്ഞ് സംവദിക്കാറുള്ള സോഷ്യൽ മീഡിയയിൽ ഇത്തവണ കവിതാശകലന്റെ പേരിലായി പോരെന്നു മാത്രം.