- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതാവായി രമേശ് വൻ പരാജയം; കെപിസിസി അദ്ധ്യക്ഷനായി മുല്ലപ്പള്ളിയും പോരെന്ന് ടിഎച്ച് മുസ്തഫ; സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടർക്കും സാധിച്ചില്ലെന്ന് വിമർശനം
കൊച്ചി: പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രനും ലോക പരാജയമെന്ന് വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ഒക്കെ ആയ ടിഎച്ച് മുസ്തഫ. സർക്കാരിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ചെന്നിത്തലയ്ക്കും സംഘടനാദൗർബല്യങ്ങൾ പരിഹരിക്കാൻ മുല്ലപ്പള്ളിക്കും സാധിച്ചില്ലെന്നാണ് മുസ്തഫ വിമര്ഞശിച്ചത്. രണ്ടുപേരും പാർട്ടിക്കോ സംഘടനയ്ക്കോ കാര്യമായി ഗുണം ചെയ്തില്ലെന്നും മുസ്തഫ വിമർശിച്ചു.
ആട് ഇല കടിക്കുന്നത് പോലെ പുറകേ പുറകേ കുറേ ആരോപണങ്ങൾ ഉന്നയിക്കാൻ അല്ലാതെ സർക്കാരിനെതിരെ കാര്യമായി എന്തെങ്കിലും ചെയ്യാൻ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. ഒരു ആരോപണത്തിലും അദ്ദേഹം ഉറച്ചും നിന്നില്ല. മുല്ലപ്പള്ളിക്കാകട്ടെ തിരുവനന്തപുരത്തിരുന്ന് പ്രസ്താവനകൾ ഇറക്കാൻ മാത്രമേ സമയമുണ്ടായിരുന്നുള്ളു അധ്യക്ഷനായതുകൊണ്ട് കോൺഗ്രസിന് ഒരു ഗുണവും ഉണ്ടായില്ലെന്നും തുറന്നടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനം കെ മുരളീധരൻ എംപി യോ മുരളീധരൻ ഇല്ലെങ്കിൽ കെ സുധാകരൻ ആകണമെന്നും പറയുന്നു.
അതേസമയം മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്നും പറഞ്ഞു. സംഘടനാ രംഗത്ത് പരാജയമാണെങ്കിലും പാർലമെന്ററി രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുള്ള ആളാണ് മുല്ലപ്പള്ളി എന്നാണ് അഭിപ്രായം. ഗ്രൂപ്പ് രാഷ്ട്രീയം കോൺഗ്രസിനെ തകർക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പേരിൽ സ്ഥാനങ്ങളും സ്ഥാനാർത്ഥിത്വവും പങ്കുവയ്ക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ദയനീയ അവസ്ഥയിൽ എത്തിയത്. മെമ്പർഷിപ് അടിസ്ഥാനത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുകയാണ് ഇത് പരിഹരിക്കാനുള്ള പോംവഴി. ഈ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ തിരികെ എത്താനുള്ള സാഹചര്യങ്ങൾ യുഡിഎഫിന് മുന്നിലുണ്ട്. അതിന് ബൂത്ത് തലം മുതൽ പുനഃസംഘടന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾക്ക് അർഹമായ പരിഗണനയും പ്രാതിനിധ്യവും ലഭിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും മത്സരിക്കണം. സ്ത്രീകളും മധ്യവയസ്കരം പ്രായമായവരും എല്ലാം മത്സര രംഗത്തുണ്ടാകണം എന്നും പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കേണ്ടത് എകെ ആന്റണിയോ ഉമ്മൻ ചാണ്ടിയോ വേണം. യുഡിഎഫിന് അധികാരം കിട്ടിയാൽ ഇവരിലൊരാൾ മുഖ്യമന്ത്രിയാകണം എന്നും പറയുന്നു. അഞ്ച് തവണ നിയമസഭാംഗവും ഒരു തവണ മന്ത്രിയും ആയിട്ടുള്ള മുസ്തഫ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.