നാട്ടിൽ നിന്നും മകനോടൊപ്പം അവധിയാഘോഷിക്കാനെത്തിയ പിതാവ് മെൽബണിൽ മരിച്ചു.മുടവന്മുഗൾ റോസ് വില്ലയിൽ റിട്ട.റയിൽവേ ഉദ്യോഗസ്ഥൻ തൂമ്പുങ്കൽ ടി.ജെ.ചാക്കോ ആണ് മരിച്ചത്. പരേതന് 70 വയസായിരുന്നു പ്രായം.

ഓസ്ട്രേലിയയിൽ മെൽബണിലെ ക്ലയ്ഡിൽ താമസിക്കുന്ന മകൻ ഷെറിയെ സന്ദർശിക്കുവാൻ നാട്ടിൽ നിന്നും എത്തിയതായിരുന്നു ചാക്കോ.ചങ്ങനാശ്ശേരി തുരുത്തിയിൽ നിന്നും തിരുവനന്തപുരത്ത് പൂജപ്പുരയിൽ താമസമാക്കിയതാണ് ചാക്കോയും കുടുംബവും.

ശവസംസ്‌കാരം തിരുമല ഹോളി ഫാമിലി പള്ളിയിൽ പിന്നീട് നടത്തപ്പെടും. മക്കൾ ഷിജോ തുമ്പൂങ്കൽ ത്രിരുവനന്തപുരം) ഷെറി ഓസ്ട്രേലിയ.