തൃശൂർ: പ്രശസ്ത ഫുട്‌ബോൾ പരിശീലകൻ ടികെ ചാത്തുണ്ണി ബിജെപി അംഗത്വമെടുക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂരിലെത്തുമ്പോൾ അംഗത്വമെടുക്കാനാണ് തീരുമാനം.

വികസനകാര്യങ്ങളിൽ ബിജെപിയുടെ സമീപനമാണ് തന്നെ ആ പാർട്ടിയോട് അടുപ്പിച്ചതെന്ന് ചാത്തുണ്ണി പറഞ്ഞു. വിജയ യാത്ര തൃശൂരിലെത്തുമ്പോൾ പ്രമുഖരെ അംഗമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി.