- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഷ്ടക്കാർക്കും അടിയാന്മാർക്കും പെട്ടിയെടുപ്പുകാർക്കും വേണ്ടി ഈ പാർട്ടിയെ ബലിയാടാക്കി; മുറിവേറ്റ ധാരാളം പ്രവർത്തകർ ഉണ്ട് എന്നുള്ള വിവരം വിസ്മരിക്കരുത്; കഴിഞ്ഞ കുറെ കാലമായി എടുക്കുന്ന നിലപാടുകൾ ശരി ആണോ എന്ന് ആത്മപരിശോധന നടത്തണം; പിജെ കുര്യനെ വെല്ലുവിളിച്ച് കോൺഗ്രസ് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റ് ടികെ സജീവ്; അഴിമതിക്കാരെ പാലൂട്ടി വളർത്തിയെന്നും മുൻ കവിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം
പത്തനംതിട്ട: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെതിരേ ആഞ്ഞടിച്ച് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റും കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ടികെ സജീവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലം കൈവിട്ടു പോകാൻ കാരണം കുര്യന്റെ നിലപാടായിരുന്നുവെന്നും ഇഷ്ടക്കാർക്ക് വേണ്ടി പാർട്ടിയെ ബലി കൊടുത്തുവെന്നും ടികെ സജീവ് ഫേസ്‌ബുക്കിൽ കുറിച്ചു. നിലപാടുകൾ കൊണ്ട് എന്നും വ്യത്യസ്തനാണ് കോൺഗ്രസ് നേതാവായ സജീവ്. കഴിഞ്ഞ 16 മാസമായി താൻ പാർട്ടിയിൽ ഇല്ലെന്നും അതിന്റെ മെച്ചം ജീവിതത്തിൽ കാണാനുണ്ടെന്നും സജീവ് പറയുന്നു. കോൺഗ്രസുകാരുടെ അഴിമതിക്ക് എതിരേ അടക്കം നിയമ യുദ്ധം നടത്തിയിട്ടുള്ളയാളാണ് സജീവ്. ജില്ലാ പഞ്ചായത്തംഗം ആയിരിക്കുമ്പോൾ ഇദ്ദേഹം തദ്ദേശ സ്ഥാപനങ്ങളിലെ ജോലികൾ ഇ-ടെൻഡർ മുഖേനെ ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. അന്ന് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വം സജീവിനെ പൂർണമായി തള്ളിക്കളഞ്ഞു. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന തിര
പത്തനംതിട്ട: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെതിരേ ആഞ്ഞടിച്ച് മുൻ തിരുവല്ല ബ്ലോക്ക് പ്രസിഡന്റും കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്തംഗവുമായ ടികെ സജീവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലം കൈവിട്ടു പോകാൻ കാരണം കുര്യന്റെ നിലപാടായിരുന്നുവെന്നും ഇഷ്ടക്കാർക്ക് വേണ്ടി പാർട്ടിയെ ബലി കൊടുത്തുവെന്നും ടികെ സജീവ് ഫേസ്‌ബുക്കിൽ കുറിച്ചു. നിലപാടുകൾ കൊണ്ട് എന്നും വ്യത്യസ്തനാണ് കോൺഗ്രസ് നേതാവായ സജീവ്. കഴിഞ്ഞ 16 മാസമായി താൻ പാർട്ടിയിൽ ഇല്ലെന്നും അതിന്റെ മെച്ചം ജീവിതത്തിൽ കാണാനുണ്ടെന്നും സജീവ് പറയുന്നു.
കോൺഗ്രസുകാരുടെ അഴിമതിക്ക് എതിരേ അടക്കം നിയമ യുദ്ധം നടത്തിയിട്ടുള്ളയാളാണ് സജീവ്. ജില്ലാ പഞ്ചായത്തംഗം ആയിരിക്കുമ്പോൾ ഇദ്ദേഹം തദ്ദേശ സ്ഥാപനങ്ങളിലെ ജോലികൾ ഇ-ടെൻഡർ മുഖേനെ ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. അന്ന് ജില്ലാ പഞ്ചായത്ത് ഭരിച്ചിരുന്ന കോൺഗ്രസ് നേതൃത്വം സജീവിനെ പൂർണമായി തള്ളിക്കളഞ്ഞു. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതി ചൂണ്ടിക്കാട്ടി സജീവ് കെപിസിസിക്ക് അടക്കം പരാതി നൽകിയെങ്കിലും പിജെ കുര്യൻ ഈ പരാതി കുട്ടയിൽ ഇടുകയായിരുന്നു. കുര്യന്റെ വിശ്വസ്തനായ ബാങ്ക് പ്രസിഡന്റിനെ സഹായിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇക്കാര്യമെല്ലാം തുറന്നു പറഞ്ഞാണ് സജീവ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റ് ചുവടെ:
ബഹു.പ്രൊഫ.പി. ജെ. കുര്യൻ അവർകളോട്,
ടി കെ. സജീവിന്റെ ഒരു കത്ത്
താങ്കളുടെ വീട്ടിൽ ഇരുന്നു താങ്കളുടെ ഇഷ്ടക്കാരായ ജില്ലാ ഭാരവാഹികളെ സന്തോഷിപ്പിക്കാൻ അവർക്കു തീട്ടൂരം കൊടുത്തപ്പോൾ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ മുന്നേറാൻ കഴിയുന്ന ഒരു പ്രദേശത്തെ താങ്കൾ ബലി കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് കാലം വിലയിരുത്തും.
കഴിഞ്ഞ കുറെ കാലമായി എടുക്കുന്ന നിലപാടുകൾ ശരി ആണോ എന്ന് ആത്മപരിശോധന കൂടി നടത്തുന്നത് ഏറെ നന്നായെനേം.
1. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അങ്ങ് എടുത്ത നിലപാട്. സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ ഇംപാക്ട് എത്ര വലുതായിരുന്നു. (തിരുവല്ല അസംബ്ലി നിയോജകമണ്ഡലം )
2. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിനെതിരെ താങ്കൾ നടത്തിയ പത്ര സമ്മേളനം. ഇതൊരു പാർട്ടി അച്ചടക്കത്തിന് വിധേയമായിരുന്നോ?.(രാജ്യസഭാ സീറ്റ് സംബന്ധിച്ചു )
3.ഇപ്പോൾ താങ്കളെ ചുറ്റിപ്പറ്റി മല്ലപ്പള്ളി ബ്ലോക്കിൽ ഭാരവാഹികളെ വെച്ചത് ഏതു മാനദണ്ഡത്തിൽ ആണ് ?(അർഹരായവരെ ഒഴിവാക്കിയത്)
4. പാർലമെന്റ് തെരഞ്ഞെടുപ്പും അസംബ്ലി പോലെ ആക്കാൻ തീരുമാനിച്ചോ ? (തന്നെ പരിഗണിക്കില്ല) അങ്ങേക്കറിയാം എന്നെയും എന്റെ നിലപാടുകളെയും. ഞാൻ പാർട്ടി ചുമതലയിൽ നിന്ന് വിട്ടിട്ടു 16 മാസം പൂർത്തിയാകുന്നു. അതിൽ താങ്കളുടെ പങ്ക് ഏറെ ശ്രദ്ധേയമാണ്. അതുകൊണ്ടു എന്റെ വ്യക്തി ജീവിതത്തിൽ ഏറെ മെച്ചം ഉണ്ടാക്കിത്തന്നതിലുള്ള നന്ദി അങ്ങയോടറിയിക്കുന്നു.
ഞാൻ താങ്കൾക്കു ഇപ്പോൾ ഇതെഴുതാൻ കാരണം കവിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീ ആർ. ശശിധരൻ രാജിവെക്കാൻ ഇടയായതു കൊണ്ടാണ്. അതിലേക്കു അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആദരണീയനായ മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി പ്രസിഡന്റ് ആകുന്നന്നതിനു മുൻപായി പത്തനംതിട്ട ജില്ലയിൽ ഭാരവാഹികളുടെ പുനഃസംഘടന അദ്ദേഹം ചാർജ് എടുക്കുന്നതിനു തലയ്ക്ക് തലേദിവസം ചെയ്തപ്പോൾ അതിൽ താങ്കളെ പോലെ ഒരു മുതിർന്ന നേതാവ് ഉള്ള ഒരു ജില്ലയിൽ അധാർമികമായി ഓരോരുത്തരുടെ വീട്ടിൽ ഇരുന്നു ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമം താങ്കളെ പോലൊരാൾ ചെയ്യാൻ കൂട്ടുനിന്നു എന്നതിന്റെ ഫലമല്ലേ കവിയൂരു പോലെ പാർട്ടി കേഡർമാരുള്ള ഒരു മണ്ഡലത്തെ പ്രതിസന്ധിയിൽ ആക്കിയത്.
അഞ്ചു മണ്ഡലം പ്രസിഡന്റിന്റെ കൂടെ ഭാരവാഹി ആയിരുന്ന കവിയൂർ മണ്ഡലം കമ്മിറ്റി ഒന്നായി ശിപാർശ ചെയ്ത ശ്രീ വാലുപറമ്പിൽ സുരേഷ് എന്ന ആളിനെ ടി കെ സജീവിന്റെ ആളെന്ന പരാതി ഉണ്ടന്നുപറഞ്ഞു താങ്കളുടെ മുറിക്കകത്തിരുന്നു ഇഷ്ടക്കാരനുവേണ്ടി തീരുമാനം എടുത്തപ്പോൾ കവിയൂരിലെ അടിത്തറയുള്ള കമ്മ്യൂണിസ്റ് കോട്ടയിൽ നിന്നും കെട്ടിപ്പടുത്തുണ്ടാക്കിയ കോൺഗ്രസ് പാർട്ടിയെ താങ്കൾ ആർക്കോവേണ്ടി ഒറ്റുകൊടുക്കുകാരുന്നു ചെയ്തതത്.
താങ്കളുടെ ബ്ലോക്കിൽ പെട്ട ആറു പഞ്ചയാത്തുള്ളതിൽ മല്ലപ്പള്ളി പഞ്ചായത്തിൽ നിന്ന് തന്നെ അഞ്ചു വൈസ് പ്രസിഡന്റുമാരെ വച്ചത് താങ്കൾ അറിയാതെ ആണോ (ആറു പേരെ വെക്കാൻ പറ്റൂ) ബ്ലോക്ക് പ്രസിഡന്റും മല്ലപ്പള്ളിക്കാരനാണ് .
ഇരുപതു സെക്രട്ടറിമാരെ വെച്ചപ്പോൾ അഞ്ചുപേരും ചെങ്ങരൂർ ചിറയിൽ നിന്നുള്ളവരാണെന്നും അങ്ങേക്കറിയാം.ഇതെല്ലാം അങ്ങയുടെ മറവിൽ അങ്ങയുടെ അനുവാദത്തോടെ നടന്ന കൊള്ളരുതായ്മ. ഈ പാർട്ടിയെ ഉടനെ തന്നെ അധികാരത്തിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നതിൽ അങ്ങ് വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചേ മതിയാകൂ.
1987 കാലഘട്ടത്തിൽ അന്തരിച്ച കാർത്തികേയൻ സാറിന്റെ ചുമതലയിൽ ആറന്മുള സത്രത്തിൽ വന്നിരുന്നു ദിവസങ്ങൾ ചെലവാക്കി ഭാരവാഹികളെ തെരഞ്ഞെടുത്തതിന്റെ ഏറെ ഗുണം അനുഭവിച്ച നിങ്ങൾ ദേശീയ നേതാവായപ്പോൾ ഇഷ്ടക്കാർക്കും അടിയന്മാർക്കും പെട്ടിയെടുപ്പുകാർക്കും വേണ്ടി ഈ പാർട്ടിയെ ബലിയാടാക്കുന്നതിൽ ദുഃഖം ഉണ്ട് സാറെ.
മത്സരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു മാറിനിന്നപ്പോൾ ശ്രീ കെ കെ ചെറിയാൻ സാറിനെപ്പോലുള്ളവർ വന്നു നിർബന്ധം ചെലുത്തി പാർട്ടിയുടെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച സാറിനെ പോലൊരാൾ ഇത്തരം പ്രവർത്തിക്കു കൂട്ട് നിൽക്കുന്നതിൽ അത്ഭുതപ്പെടേണ്ട .
താങ്കൾക്കു ഒരു പരാതി തന്നിട്ട് ഇഷ്ടക്കാരൻ ആയതുകൊണ്ട് അതിന്മേൽ ഒരന്വേഷണം നടത്താൻ മനസു കാണിക്കാത്ത താങ്കൾ ഈ പാർട്ടി യെ സി എം പി യുടെയും ആർ എസ് പി യുടെയും താഴെകൊണ്ടെത്തിച്ചാൽ അതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല.
കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇ-ടെൻഡർ നടത്താൻ കേസ് ഫയൽ ചെയ്തപ്പോൾ താങ്കൾ എടുത്ത നിലപാട് ആർക്കു വേണ്ടി ആയിരുന്നു എന്ന് താങ്കൾക്ക് അറിയാമല്ലോ. ?
ഇരവിപേരൂർ ഈസ്റ്റ് ബാങ്കിൽ നിയമനത്തിന് പണം വാങ്ങി എന്ന് പരാതി എഴുതി താങ്കൾക്കു തന്നപ്പോൾ താങ്കൾ അത് ചവറ്റുകൊട്ടയിൽ ഇട്ടതു ഒന്നുകൂടി അനുസ്മരിപ്പിക്കുന്നു.
പാവങ്ങളെ കൊണ്ട് ലക്ഷങ്ങൾ പിരിച്ചു പുറമ്പോക്കു ഭൂമി വാങ്ങി എന്ന് താങ്കളോട് പരാതി പറഞ്ഞപ്പോൾ താങ്കളുടെ മറുപടി എന്താണ്എന്ന് നെടുവീർപ്പ് ഇടുന്നതു നന്നായി ഇരിക്കും
സജീവനെ പോലെ ഒരാളിനെ ബിജെപി ക്കാരനാക്കാൻ താങ്കളുടെ ശിങ്കിടിക്കാർ ഇടിക്കുന്ന മഴുപണി എന്തിനാണ് എന്നൊന്ന് ചിന്തിക്കുന്നതും നന്നായി ഇരുന്നു.
സജീവിനെ പാർട്ടിയിൽ നിന്ന് കളയാൻ കെ പി സി സി ക്കു പരാതികൊടുക്കാൻ പ്രേരണ നൽകിയ താങ്കൾ ഇതുമില്ല ഇതിനപ്പുറവും ചെയ്തില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ .
സജീവിനെ കളഞ്ഞോ പക്ഷെ സജീവിന്റെ കൂടെ നിന്നവർ എന്ന് വ്യാഖ്യാനിച്ചു പാവം പ്രവർത്തകരെ പാർട്ടിയിൽ നിന്നും കളയരുതെന്നു അഭ്യർത്ഥിക്കുന്നു അങ്ങ് കല്ലൂപ്പാറയിലും കുന്നന്താനം, മല്ലപ്പള്ളി , ആനിക്കാട് , പുറമറ്റം , കവിയൂർ എന്നീ സ്ഥലങ്ങളിൽ മുറിവേറ്റ ധാരാളം പ്രവർത്തകർ ഉണ്ട് എന്നുള്ള വിവരം വിസ്മരിച്ചുകൂടാ .
എന്ന്
വിശ്വസ്തതയോടെ
ടി കെ സജീവ്
(ജനങ്ങൾ അറിയണം ഒരു പൊതുപ്രവർത്തകനായ രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പ്രവർത്തനം വേണ്ട എന്ന് വെച്ചത് പൊതുസമൂഹം അറിയേണ്ടേ ) . അതുകൊണ്ടു മുഖപുസ്തകത്തിൽ ഇത് പോസ്റ്റ് ചെയ്യുന്നു. )