- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി.എൻ. പ്രതാപൻ എംപിക്ക് കോവിഡ്; വീട്ടിൽ ചികിത്സയിൽ
തൃശൂർ: ടി.എൻ. പ്രതാപൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിന്റെനിർദ്ദേശത്തെത്തുടർന്ന് വെള്ളിയാഴ്ച തൃശൂർ ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയെങ്കിലും ആർ.ടി-പി.സി.ആർ പരിശോധനയിൽ പോസിറ്റീവായി.
ശനിയാഴ്ച മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് എംപി പറഞ്ഞു. ഇനി 10 ദിവസം വീട്ടു ചികിത്സയിൽ കഴിയും കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറന്റീനിലായി. കഴിഞ്ഞ ദിവസങ്ങളിൽ താനു മായി ഇടപഴകിയവർ ഉടൻ പരിശോധനക്ക് വിധേയരാകണമെന്ന് എംപി ആവശ്യപ്പെട്ടു.
Next Story