തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തുനിന്നു മാറി നിൽക്കുന്നെന്ന് പറഞ്ഞ്, സീറ്റിന് വേണ്ടി രഹസ്യമായി കരുക്കൾ നീക്കി നാടകം പൊളിഞ്ഞതിന്റെ ക്ഷീണത്തിലാണ് ടിഎൻ പ്രതാപൻ എംഎൽഎ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തെഴുതിയാണ് കയ്‌പ്പമംഗലം സീറ്റ് പ്രതാപൻ സ്വന്തമാക്കിയത്. ഈ വാർത്ത പുറത്തുവന്നതോടെ പ്രതാപന്റെ പൊയ്മുഖം പൊളിഞ്ഞു വീണിരുന്നു. ഇതേടെ സോഷ്യൽ മീഡിയയും പ്രതാപനെ കളിയാക്കി രംഗത്തെത്തി.

കൊടുങ്ങല്ലൂരിൽനിന്ന് വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കു പോകുന്നെന്നു പറഞ്ഞ പ്രതാപൻ രഹസ്യമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കയച്ച കത്തിലാണ് കയ്പമംഗലത്ത് മത്സരിക്കണമെന്നു പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമാണ്. ചാനലുകളിലെ ആക്ഷേപഹാസ്യക്കാർക്കും ചാകര ലഭിച്ച മട്ടാണ്. സുധീരന്റെ പരിണാമമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഏഷ്യാനെറ്റിലെ ചിത്രം വിചിത്രത്തിന്റെ പ്രോമോ വീഡിയോയും ഇതിനിടെ ഹിറ്റായിട്ടുണ്ട്. കല്യാണരാമനിലെ ഹാസ്യരംഗം വച്ചാണ് ഏഷ്യാനെറ്റിന്റെ കളിയാക്കൽ.

 

 

ഇന്നത്തെ ചിത്രം വിചിത്രം...രാത്രി 9.30ന് ഏഷ്യാനെറ്റ് ന്യൂസിൽ

Posted by Lallu Sasidharan Pillai on Saturday, April 2, 2016