- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരുമാനത്തിൽ മാറ്റമില്ല,വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി ടി.നസറുദ്ദീൻ; സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതിന് പിന്നാലെ
കോഴിക്കോട്: കടകൾ തുറക്കുന്നത് സംബന്ധിച്ച് വ്യാപരികളും സംസ്ഥാന സർക്കാറും നേർക്കുനേർ.വ്യാഴ്ച്ച മുതൽ കടകൾ തുറക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ അറിയിച്ചു.കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതിന് പിന്നാലെയാണ് മറുപടിയുമായി സംസ്ഥാന പ്രസിഡന്റ് രംഗത്ത് വന്നത്.
ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്. അല്ലാതെ സർക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനാല്ല. കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാം. കമ്യൂണിസ്റ്റുകൾക്ക് സമരത്തെ അംഗീകരിക്കാതിരിക്കാൻ കഴിയുമോയെന്നും നസറുദ്ദീൻ ചോദിച്ചു.
ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണെന്നും ടി.നസറുദ്ദീൻ ചോദിച്ചു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമിക്കുമെന്നും നസറുദ്ദീൻ പറഞ്ഞു.
വ്യാപാരികളുടെ ഉദ്ദേശ്യം മനസ്സിലാകുമെന്നും എന്നാൽ എല്ലാ ദിവസവും കടകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യാപാരികളുടെ വെല്ലുവിളി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ