- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ നടരാജൻ; ഐപിഎല്ലിനിടെ പരിക്കേറ്റ താരം പരിശീലനം തുടങ്ങി; ഇന്ത്യൻ നിരയിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷ

ബംഗളൂരു: ഐപിഎല്ലിനിടെ കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സൺറൈസേഴ്സ് ഹൈദരാാദ് പേസർ ടി നടരാജൻ പരിശീലനം ആരംഭിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാനായേക്കും. വർക്ക്ഔട്ട് ചെയ്യുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
ഈ ഐപിഎൽ സീസണിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് നടരാജൻ ഹൈദരാബാദിനായി കളിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ തന്നെ താരത്തിന് പരിക്കുണ്ടായിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിചരണത്തിലായിരുന്നു താരം. പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിക്കുമ്പോഴും താരം പൂർണമായും ഫിറ്റായിരുന്നില്ലെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നു.
ചെന്നൈയ്ക്കെതിരായ ഐപിഎൽ മത്സരത്തിലാണ് നടരാജൻ അവസാനമായി കളിച്ചത്. ഐപിഎൽ നഷ്ടമാകുന്നതിൽ വിഷമമുണ്ടെന്ന് നടരാജൻ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഭുവനേശ്വർ കുമാറിനൊപ്പം പ്രധാന പേസറായിരിക്കും നടരാജൻ. ഭുവനേശ്വർ കുമാർ, ദീപക് ചാഹർ എന്നിവരായിരിക്കും ടീമിലെ മറ്റു പേസർമാർ.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്നതിനാൽ മൂവരുടേയും ദൗത്യം വലുതായിരിക്കും. ശ്രീലങ്കയിൽ അഞ്ച് ടി20 മത്സരങ്ങലും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ അഭാവത്തിൽ ശിഖർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാളായിരിക്കും ഇന്ത്യയെ നയിക്കുക. പരിക്ക് മാറുകയാണെങ്കിൽ ശ്രേയസ് അയ്യരേയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കും.


