- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ നസിറുദ്ദീൻ മലക്കം മറിഞ്ഞു; വ്യാപാരികളുടെ പിന്തുണ ഒരു മുന്നണിക്കുമില്ല; തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും; ഉമ്മൻ ചാണ്ടി സർക്കാറിനോട് വ്യാപാരികൾക്ക് കടുത്ത എതിർപ്പെന്നും ഏകോപന സമിതി പ്രസിഡന്റ്
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദുനെ മുൻ നിർത്തി കേരളത്തിലെ ചെറുകിട കച്ചവടക്കാരുടെ പിന്തുണ ആർജിക്കാനുള്ള ബിജെപിയുടെ നീക്കം പാളി.തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപാരികളത്തെന്നെ സ്ഥാനാർത്ഥികളായി നിർത്താനാണ് തീരുമാനമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒരു മുന്നണിയെയും പിന്തുണക്കില്‌ളെന്നും സംസ്ഥാന പ
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി.നസിറുദ്ദുനെ മുൻ നിർത്തി കേരളത്തിലെ ചെറുകിട കച്ചവടക്കാരുടെ പിന്തുണ ആർജിക്കാനുള്ള ബിജെപിയുടെ നീക്കം പാളി.തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപാരികളത്തെന്നെ സ്ഥാനാർത്ഥികളായി നിർത്താനാണ് തീരുമാനമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഒരു മുന്നണിയെയും പിന്തുണക്കില്‌ളെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ വ്യക്തമാക്കി. എസ്എൻഡിപി അടക്കമുള്ളവരെ കൂട്ടി ബിജെപി കേരളത്തിൽ ഉണ്ടാക്കുന്ന മൂന്നാംമുന്നണിയിൽ വ്യപാരി വ്യവസായി എകോപന സമിതിയുടെ പേരും നേരത്തെ പറഞ്ഞുകേട്ടിരുന്നു.
നേരത്തെ ബിജെപിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികളുടെ സംഘടനയിൽ കേരളവ്യാപാരി വ്യവസായി സമിതിയെ അഫിയിയേറ്റ് ചെയ്തും കാൺപൂരിൽ നടന്ന അവരുടെ സമ്മേളനത്തിൽ പങ്കെടുത്തും ബിജെപിയോടുള്ള ചായ്വ് നസിറുദ്ദുൻ പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് സംഘടനയിൽ ഉണ്ടായ കടുത്ത ഭിന്നതയും, അടുത്തകാലത്തായി ബിജെപി ഉയർത്തിയ കടുത്ത സാമുദായിക നിലപാടുമാണ് വീണ്ടും നിഷ്പക്ഷതയിലേക്ക് തിരയാൻ നസിറുദ്ദീനെ പ്രേരിപ്പിച്ചത്.
എന്നാൽ തങ്ങൾക്ക് ഉമ്മൻ ചാണ്ടി സർക്കാറിനോട് കടുത്ത അതൃപ്തിയുണ്ടെന്നും അതിനാൽ ഒരു കാരണവശാലും യു.ഡി.എഫിനെ സഹായിക്കില്‌ളെന്നും നസിറുദ്ദീൻ തീർത്തു പറയുന്നു.കഴിഞ്ഞ രണ്ടുവർഷമായി സർക്കാർ വ്യാപാരികളോട് ചെയ്യന്ന ജനദ്രോഹ നടപടികൾ സർക്കാർവിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ട്. കടകൾ തോറും റെയ്ഡ് നടത്തുക, വ്യാപാരികളുടെ പെൻഷൻ രണ്ടുവർഷമായി കൊടുക്കാതിരുന്നിട്ടും നടപടികൾ എടുക്കാതിരിക്കുക തുടങ്ങിയവ ചിലതുമാത്രം. എങ്കിലും സംഘടന ഒരു മുന്നണിയെയും സഹായിക്കില്ല. തദ്ദേശ സ്ഥാപനങ്ങൾ നിയമനിർമ്മാണ സഭകളല്ല. ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളിൽ ഗാന്ധിജി വിഭാവനം ചെയ്തപോലെ രാഷ്ട്രീയാതീതമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണിവയെന്നും നസിറുദ്ദീൻ ചൂണ്ടിക്കാട്ടി.
മലബാറിൽ നിർണായക ശക്തിയുടെ വ്യാപാരി വ്യവസായി ഏകോപന സമിതി പരമ്പരാഗതമായി യു.ഡി.എഫിനെയാണള പിന്തുണക്കാറുള്ളത്. അതിനാൽ നസിറുദ്ദീന്റെ പുതിയ നിലപാടിൽ കോൺഗ്രസ്‌ലീഗ് നേതാക്കൾക്ക് ആശങ്കയുണ്ട്. എന്നാൽ മിഠായിതെരുവിലെ തീപ്പിടുത്തത്തിൽ കത്തിയെരിഞ്ഞ നസിറുദ്ദീന്റെയും ബന്ധുക്കുളുടെയും കടകൾക്ക് സർക്കാർ വൻതുക നഷ്ടപരിഹാരം നൽകാത്തതാണ് യഥാർഥ പ്രശ്‌ന കാരണമെന്നും ചില യു.ഡി.എഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കാൺപൂരിൽ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ശ്യാംബിഹാരി മിശ്ര പ്രസിഡന്റായ ഭാരതീയ വ്യാപാര ഉദ്യോഗമണ്ഡലിന്റെ, ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കടത്തെതോടെയാണ് നസിറുദ്ദീനും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമായത്. കേരളത്തിൽനിന്ന് 600ഓളം വ്യാപാരികളാണ് യോഗത്തിൽ പങ്കെടുത്തത്.മോദി സർക്കാർ വ്യപാരികളോട് അനകൂലമായ നയമാണ് സ്വീകരിച്ചതെന്നും തങ്ങൾക്ക് ആരോടും അയിത്തമില്‌ളെന്നുമാണ് അന്ന് നസിറുദ്ദീൻ പറഞ്ഞത്.