- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നികുതികൾ കുറയ്ക്കുകയോ നികുതി സംവിധാനത്തിൽ പിഴ ഈടാക്കുന്നത് കുറയ്ക്കുകയോ ചെയ്തില്ല';ബജറ്റ് വ്യാപാരികളുടെ മുഖത്തേറ്റ അടിയെന്ന് ടി നസറുദ്ദീൻ; എല്ലാവർക്കും പലിശ കുറച്ചു; തഴഞ്ഞത് വ്യാപാരികളെ മാത്രമെന്നും പ്രസിഡന്റ്; വ്യാപാരികളോട് നിഷേധാത്മക സമീപനമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വ്യാപാരികളെ വേണ്ട വിധം പരിഗണിച്ചില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ. കഴിഞ്ഞ മൂന്നു വർഷം പ്രളയം, കൊവി ഡ് തുടങ്ങിയവയെയൊക്കെ അതിജീവിച്ചവരാണ് തങ്ങളെന്ന് ധനമന്ത്രി മറന്നുപോയെന്ന്അദ്ദേ ഹം കുറ്റപ്പെടുത്തി. നികുതികൾ കുറയ്ക്കുകയോ നികുതി സംവിധാനത്തിൽ പിഴ ഈടാക്കുന്നത് കുറയ്ക്കുകയോ ചെയ്തില്ല. പുതിയ ആശ്വാസപദ്ധതികൾ പ്രഖ്യാപിച്ചില്ല. കേരളാ ബാങ്കിൽ നിന്ന് എല്ലാവർക്കും പലിശ കുറച്ച് കൊടുത്തതു പോലെ വ്യാപാരികൾക്ക് കൊടുത്തില്ല. കേരളത്തിലെ പത്തു ലക്ഷം വ്യാപാരികൾ പ്രതീക്ഷിക്കുന്ന തോമസ് ഐസക് ഭരിക്കുന്ന കാലത്ത് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി സമരം ചെയ്യില്ല, എന്തു പറഞ്ഞാലും അവസാനം തീരുമാനം ആകും എന്നാണ്. ഈ ബജറ്റ് കേട്ടപ്പോ മുഖത്തടിയേറ്റ പോലെ ആയി എന്നും നസറുദ്ദീൻ പറഞ്ഞു.
അക്കാര്യത്തിൽ നമുക്കിരുന്ന് ചർച്ച ചെയ്യാമെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. നേരത്തെ ചർ ച്ച ചെയ്തിരുന്നു. പക്ഷേ, അന്ന് തിരക്കു കാരണം നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. ലഭ്യമായ വിവര ങ്ങളനുസരിച്ച് കാര്യങ്ങളൊക്കെ പരിഗണിച്ചിട്ടുണ്ട്. നമുക്കൊരു പരിശോധന നടത്താം. എന്നിട്ട് സംസ രിക്കാം. നിഷേധാത്മകമായ സമീപനമൊന്നും സർക്കാരിനില്ല എന്നും തോമസ് ഐസക് മറുപടി പറഞ്ഞു.