കുവൈത്ത് : അന്താരാഷ്ട്ര ഖുർആൻ വെളിച്ചം പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ മദനിക്ക് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി, വൈസ് പ്രസിഡന്റ് സിദ്ധീഖ് മദനി, ട്രഷറർ ജസീർ പുത്തൂർ പള്ളിക്കൽ, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം, എൻജി. ഫിറോസ് ചുങ്കത്തറ, ഹൈദർ പാഴേരി, ടി.എം അബ്ദുറഷീദ്, വീരാൻ കുട്ടി സ്വലാഹി, സഅ്ദ് കടലൂർ, ആഷിഖ് കടലുണ്ടി, എൻ.കെ റഹീം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

വെളിച്ചം വിങ് ഇന്ന് (ജനുവരി 19 ന് വെള്ളിയാഴ്ച) വൈകുന്നേരം 7 മണിക്ക് അബ്ബാസിയയിലെ പ്രവാസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിൽ ടി.പി ഹുസൈൻ കോയ മദനി മുഖ്യപ്രഭാഷണം നടത്തും.വെളിച്ചം പരീക്ഷയുടെയും അന്നൂർ ഓൺലൈൻ ക്വിസ്സ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം, വെളിച്ചം പുതിയ മൊഡ്യൂൽ പ്രകാശനം, ഖുർആൻ ഭാഷണം എന്നിവ സംഗമത്തിൽ ഉണ്ടായിരിക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 65829673, 99060684.